പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ കോണ്‍ഗ്രസില്‍ സംസാരിക്കും

അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സെഷനില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം

വാഷിങ്ടണ്, നരേന്ദ്രമോദി, ബറാക് ഒബാമ washington, narendra modi, barac obamma
വാഷിങ്ടണ്| സജിത്ത്| Last Updated: വെള്ളി, 29 ഏപ്രില്‍ 2016 (08:10 IST)
അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സെഷനില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ജൂണ്‍ എട്ടിന് അമേരിക്കയിലെ പ്രശ്‌സതമായ ക്യാപിറ്റോള്‍ തീയേറ്ററില്‍ വച്ചാവും മോദി യു എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുക. യു എസ് പ്രതിനിധി സഭ സ്പീക്കര്‍ പോള്‍ റയാനാണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍, മോദിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ഇതുവരെയും തീരുമാനിച്ചിട്ടില്ല. മോദിയുടെ സന്ദര്‍ശനത്തിന്റെ അജണ്ട തീരുമാനിക്കാന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കര്‍ ഇപ്പോള്‍ അമേരിക്കയിലാണുള്ളത്. നേരത്തെ മന്മോഹന്‍സിംഗ് (ജൂലൈ 2015), അടല്‍ ബിഹാരി വാജ്‌പേയ് (സപ്തംബര്‍ 2000), പി വി നരസിംഹറാവു (മെയ് 1994), രാജീവ് ഗാന്ധി (ജൂലൈ 1985) തുടങ്ങിയ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ യു എസ് പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് മോദിയെ കോണ്‍ഗ്രസില്‍ സംസാരിക്കാന്‍ ക്ഷണിച്ചത്. ആണവ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വാഷിംഗ്ടണിലെത്തുന്ന മോദിയെ
ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും ഒബാമ ക്ഷണിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :