പട്ടിണിയും പരിവട്ടവും രൂക്ഷമായതിനാല്‍ ഐഎസ് ഭീകരര്‍ മത്സ്യക്കച്ചവടം നടത്തുന്നു!

എണ്ണ ഉത്പാദനമാണ് ഐഎസിന്റെ പ്രധാന വരുമാനം

ഇസ്ലാമിക് സ്‌റ്റേറ്റ് , ഐഎസ് , ഭീകരര്‍, മത്സ്യകൃഷി , ഇറാഖ്
ബാഗ്ദാദ്| jibin| Last Modified വെള്ളി, 29 ഏപ്രില്‍ 2016 (15:08 IST)
ലോകസമധാനത്തിന് ഭീഷണിയായി വളരുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ (ഐഎസ്) പാപ്പരായി കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ പണലഭ്യത കുറഞ്ഞതോടെ മത്സ്യകൃഷിയും കാര്‍ വില്‍പ്പനയും ആരംഭിച്ചതായിട്ടാണ് ഇറാഖി ഡുഡീഷ്യല്‍ അതോറിറ്റി വ്യക്തമാക്കുന്നു.

ഭീകരര്‍ രാജ്യത്ത് താണ്ഡവമാടിയതോടെ വീടും സ്ഥലവും ഉപേക്ഷിച്ചു പോയവരുടെ ഫാമുകള്‍ കൈയേറി കൃഷിയും കുളങ്ങളില്‍
മത്സ്യകൃഷിയും ആരംഭിക്കുകയായിരുന്നു. ഇതുവഴി ലക്ഷക്കണക്കിന് ഡോളര്‍ സമ്പാദിക്കുകയും ചെയ്യുന്നുണ്ട്. ഇതിനൊപ്പമാണ് ആളുകള്‍ ഉപേക്ഷിച്ചു പോയ ആഡംബര കാറുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ലേലം ചെയ്‌ത് വില്‍ക്കാന്‍ തുടങ്ങിയത്.

എണ്ണ ഉത്പാദനമാണ് ഐഎസിന്റെ പ്രധാന വരുമാനം. മാസം തോറും ലക്ഷകണക്കിന് ഡോളറാണ് ഐഎസ് സമ്പാദിക്കുന്നത്. ഇത് പല പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കും. ആയുധങ്ങള്‍ വാങ്ങാനാണ് പ്രധാനമായും പണം ശേഖരിക്കുന്നത്. കൂടാതെ ഭീകരരുടെ ചെലവുകള്‍ക്കും ഭക്ഷണത്തിനും പണം കണ്ടെത്തേണ്ടതും ആവശ്യമാണ്.

അമേരിക്കയും സൌദിയും ഭീകരര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടിരുന്നുവെങ്കിലും റഷ്യ ആക്രമണം ഏറ്റെടുത്തതോടെ ഐഎസിന്റെ ശക്തി ക്ഷയിക്കുകയായിരുന്നു. ആള്‍‌നാശത്തിനൊപ്പം വാഹനങ്ങളും സങ്കേതങ്ങളും റഷ്യ നശിപ്പിച്ചു. ആയുധപ്പുരകളും പണം സൂക്ഷിച്ചുവച്ചിരുന്ന കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടതോടെ ഐഎസിന്റെ സാമ്പതിക ശക്തി തകര്‍ന്നു. പിടിച്ചെടുത്ത തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ എല്ലാം സൈന്യം തിരിച്ചു പിടിക്കുകയും ചെയ്‌തു. ഈ സാഹചര്യം മറികടക്കുന്നതിനാണ് മത്സ്യകൃഷിയും കാര്‍ വില്‍പ്പനയും ആരംഭിച്ചിരിക്കുന്നത്.

നേരത്തെ പരുക്കേറ്റ സ്വന്തം ഭീകരരെ കൊന്ന് അവയവങ്ങള്‍ വിദേശരാജ്യങ്ങളിലേക്ക് അയക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കിഡ്‌നി, ഹൃദയം എന്നിവ കരിഞ്ചന്തയില്‍ വിറ്റ് ഭീകരര്‍ കോടികളാണ് സമ്പാദിക്കുന്നത്. അറബ് മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :