ലണ്ടന്‍|
VISHNU.NL|
Last Modified വ്യാഴം, 8 മെയ് 2014 (17:54 IST)
നിരന്തരമായി ഫാമില്‍ നിന്ന് കോഴികളെ കുറുക്കന്മാര്‍ കൊന്നു തിന്നുന്നതിനെ തുടര്‍ന്ന് ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍ മുട്ടക്കച്ചവടം അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍. ഹൈഗ്രോവ് എസ്‌റ്റേറ്റിനു സമീപമുള്ള കോഴിഫാണ് കുറുക്കന്മാരുടെ കുറുമ്പിനുമുന്നില്‍ തോറ്റ് പൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇനിയും ഫാം പൂട്ടിയില്ലെങ്കില്‍ അരുമകള്‍ കുറുക്കന്മാരുടെ സദ്യയാകുമെന്ന് കണ്ട് പൂട്ടാനാണ് രാജകുമാരന്‍ തീരുമാനിച്ചിരിക്കുന്നത്. വിഷം കലരാത്ത ഭക്ഷണ പദാര്‍ഥങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണു ചാള്‍സ് രാജകുമാരന്‍ മുട്ടകളും പച്ചക്കറികളും വിപണിയില്‍ എത്തിച്ചത്.
എന്നാല്‍ ഇദ്ദേഹത്തിന്റെ കച്ചവടങ്ങള്‍ ഒന്നൊഴിയാതെ എട്ടുനിലയില്‍ പൊട്ടുന്നതിനിടെയാണ് കുറുക്കന്മാരും അവരുടേതായ പങ്കുവഹിച്ചിരിക്കുന്നത്.