ലണ്ടന്‍|
webdunia|
Last Modified തിങ്കള്‍, 5 മെയ് 2014 (14:50 IST)
ബ്രിട്ടീഷ് സ്ത്രീകള്‍ക്ക് പരിഭ്രാന്തി പരത്തിയിരിക്കുകയാണ് ബ്രെസ്റ്റ് ഇംപ്ലാന്റ് വഴി എത്തുന്ന പുതിയ തരം ക്യാന്‍സര്‍. അടുത്തിടെ ബ്രിട്ടനിലെ ഒരു സ്ത്രീ ഉള്‍പ്പെടെ നിരവധി പേര്‍ ഈ രോഗം ബാധിച്ച് മരിച്ചുവെന്നാണ് അറിയാന്‍ കഴിയുന്നത്.
അനാപ്ലാസ്റ്റിക് ലാര്‍ജ് സെല്‍ ലിംഫോമ (എഎല്‍സിഎല്‍ )എന്നു വിളിക്കുന്ന ഈ ക്യാന്‍സര്‍ 150 പേര്‍ക്കെങ്കിലും ബാധിച്ചതായാണ് കണക്കാക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ബ്രിട്ടീഷുകാരുമാണ്. ഈ രോഗം ബാധിച്ച പത്തില്‍ ഒമ്പതുപേരും ടെക്‌സ്ചര്‍ ചെയ്ത ഔട്ടര്‍ഷെല്ലുള്ള ബ്രെസ്റ്റ് ഇംപ്ലാന്റ് സ്ഥാപിച്ചവരായിരുന്നു.
ഇതിന്റെ പരുക്കന്‍ പ്രതലം ബാക്ടീരിയകള്‍ക്ക് വളരാനുള്ള സ്ഥലമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതാണ് ക്യാന്‍സറിന് കാരണമായി വരുന്നത്. പ്രതിവര്‍ഷം മൂപ്പതിനായിരം സ്ത്രീകളാണ് ഇതിനെ ആശ്രയിക്കുന്നത്.
ക്യാന്‍സര്‍ ബാധിച്ച പല സത്രീകളും ശസ്ത്രക്രിയയ്ക്കുശേഷം സുഖം പ്രാപിച്ചിട്ടുണ്ട്. എന്നാല്‍ ചിലര്‍ക്ക് കീമോതെറാപ്പിയും റേഡിയോതെറാപ്പിയും വേണ്ടിവന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.