13കാരനുമായി രണ്ട് വര്‍ഷം ലൈംഗികബന്ധത്തിലേര്‍പ്പെട്ട സ്ത്രീക്ക് തടവ്

ലണ്ടന്‍| webdunia| Last Modified ശനി, 3 മെയ് 2014 (14:54 IST)
പതിമൂന്ന് വയസുകാരനെ ലൈംഗികമായി ഉപയോഗം ചെയ്ത 42കാരിക്ക് അഞ്ച് വര്‍ഷം തടവ്. കൂടാതെ മുപ്പതിനായിരം ഡോളര്‍ പിഴ നല്‍കുവാനും കോടതി വിധിച്ചു. ലണ്ടനിലാണ് സംഭവം നടന്നത്.

42കാരിയായ കാരെന്‍ ലീ കാര്‍സ്റ്റെന്‍സിനെയാണ് കോടതി ശിക്ഷിച്ചത്. തന്റെ സുഹൃത്തിന്റെ 13കാരനായ മകനെയാണ് രണ്ട് വര്‍ഷക്കാലം യുവതി ലൈംഗികാഗ്രഹങ്ങള്‍ തീര്‍ക്കുന്നതിനായി ഉപയോഗിച്ചിരുന്നത്. സുഹൃത്തിന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഏറെ നാളത്തേക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നു.

ഈ കാലഘട്ടത്തില്‍ മകനെ പരിപാലിക്കാന്‍ കാരെന് നല്‍കുകയായിരുന്നു. ഈ സമയത്താണ് കാരെന്‍ ബാലനെ ലൈംഗികകാര്യങ്ങളില്‍ വ്യഗ്രതയുള്ളവനാക്കിയത്. കാരെന്‍ ബാലനെ ലൈംഗിക ചുവയുള്ള സംസാരത്തിലൂടെയാണ് ആദ്യം വശത്താക്കിയത്. പിന്നീട് ഇവരുടെ ബന്ധം വളരുകയായിരുന്നു.

കാരെന്‍ ഗര്‍ഭവതി ആകാതിരിക്കാന്‍ കോണ്ടം അടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നതായി ബാലന്‍ കോടതിയില്‍ പറഞ്ഞു. രണ്ട് വര്‍ഷം ഇരുവരും ലൈംഗികബന്ധം പുലര്‍ത്തിയിരുന്നു. പരസ്പരമുള്ള ബന്ധം മറ്റുള്ളവരെ അറിയിക്കരുതെന്നും കാരെന്‍ ഉപദേശിച്ചിരുന്നതായി കുട്ടി കോടതിയില്‍ മൊഴി നല്‍കി.

പിന്നീട് കാരെന്‍ സ്വദേശം വിട്ട് പോകുകയായിരുന്നു. ഇതിനുശേഷമാണ് ബാലന്‍ ഇക്കാര്യം വീട്ടുകാരെ അറിയിക്കുന്നത്. വീട്ടുകാരാണ് പരാതി പൊലീസിനു നല്‍കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :