ഒന്ന് രണ്ട്... ഇത്രയും പ്രാവശ്യം മതി; മിഷേലിന് മടുത്തു - വിവാഹ​മോചനത്തിന്റെ വക്കില്‍ നിന്ന് രക്ഷപ്പെട്ടതിനേക്കുറിച്ച് ഒബാമ പറയുന്നു

ഇനിയും ആവര്‍ത്തിച്ചാല്‍ മിഷേൽ വിവാഹ​മോചനം തേടിയേക്കുമെന്ന്​ ഒബാമ

  Obama , 'Jimmy Kimmel  , barak obama , Donald Trump , mishel obama , ബരാക്​ ഒബാമ , അമേരിക്കൻ പ്രസിഡന്റ് , എബിസി , ജിമ്മി കിമ്മേൽ ലൈവ് , മിഷേൽ , വിവാഹമോചനം
ലോസ്​ ആഞ്ചലസ്​| jibin| Last Modified ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (15:50 IST)
സമ്മര്‍ദ്ദഘട്ടങ്ങളില്‍ സംസാരിക്കുമ്പോള്‍ പോലും നര്‍മം കലര്‍ന്ന സംഭാഷണങ്ങള്‍ നടത്തി സാഹചര്യത്തെ അനുകൂലമാക്കുന്ന വ്യക്തിയാണ് അമേരിക്കൻ പ്രസിഡന്റ് ബരാക്​ ഒബാമ. എബിസി ചാനലി​ലെ ജിമ്മി കിമ്മേൽ ലൈവ് എന്ന പരിപാടിയിലാണ് ഒബാമ ഇത്തവണ വെടിപൊട്ടിച്ചത്.

മൂന്നാം തവണയും പ്രസിഡൻറ്​ സ്ഥാനത്തേക്ക്​ മത്സരിക്കാൻ കഴിയുമായിരുന്നെങ്കിൽ എന്ന ടെലിവിഷൻ അവതാരക​ന്റെ
ചോദ്യത്തിന്​
ഒബാമയില്‍ നിന്നുണ്ടായ മറുപടിയാണ് ഇന്ന് ലോക മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. മൂന്നാം തവണയും മത്സര രംഗത്ത് എത്താന്‍ കഴിയുമായിരുന്നെങ്കില്‍ വിവാഹമോചനം തേടിയേക്കുമെന്നായിരുന്നുവെന്നാണ് ഒബാമ തമാശയോടെ പറഞ്ഞത്.

ഒബാമ പുറത്തുപോവുക അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ്​ ആയിട്ടായിരിക്കുമെന്ന റിപ്പബളിക്കൻ സ്ഥാനാർഥി റൊനാൾഡ്​ ട്രംപിന്റെ പ്രസ്‌താവനയ്‌ക്ക് മറുപടി നല്‍കാന്‍ ഒബാമ മറന്നില്ല. ‘‘താൻ പുറത്തുപോവുക ഏറ്റവും കുറഞ്ഞത്​ പ്രസിഡൻറ്​ ആയാണല്ലോ’’ എന്നായിരുന്നു ട്രംപിനുള്ള മറുപടിയായി ഒബാമ പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :