ട്രംപിനെതിരെ നീലച്ചിത്ര നടിയും; പടയോട്ടത്തിൽ ഹിലരി ഏറെ മുന്നിൽ

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; അഭിപ്രായ സര്‍വെകളില്‍ ഹിലരിക്ക് മുന്‍തൂക്കം

aparna shaji| Last Modified തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (10:54 IST)
അമേരിക്കൻ തെരഞ്ഞെടുപ്പിന്റെ ഏറ്റവും ഒടുവിലത്തെ അഭിപ്രായ സർവേഫലം പുറത്തുവന്നു. 12 പോയിന്റിന് ഡൊണാൾഡ് ട്രംപിനെ പിന്നിലാക്കി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഏറെ മുന്നിൽ. 50 ശതമാനത്തിലേറെ പേർ ഹിലരിക്ക് പിന്തുണ നൽകി. തെരഞ്ഞെടുപ്പ് വേളയിൽ ഇതാദ്യമായാണ് ഹിലരിക്ക് ഇത്രയും മുൻതൂക്കം ലഭിക്കുന്നത്.

സ്ത്രീകളുടെ പിന്തുണ‌യാണ് ഹിലരിക്ക് ഇത്രയും ലീഡ് ലഭിക്കാൻ കാരണം. ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഹിലരിയെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നത് ഇന്ത്യക്കാരാണെന്ന പ്രത്യേകതയുമുണ്ട്. ഇതിനിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹിലരി രംഗത്തെത്തി. പരാജയപ്പെട്ടാൽ ജനവിധി അംഗീകരിക്കില്ലെന്ന് ട്രംപ് പറഞ്ഞത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് ഹിലരി വ്യക്തമാക്കി.

അതേസമയം, ട്രംപിനെതിരെ ഉയർന്ന ആരോപണങ്ങളാണ് സർവേയിൽ ഒരു പടി താഴാൻ കാരണമായതെന്നാണ് വിശകലനം. ട്രംപിനെതിരെ ആരോപണമുന്നയിച്ച് നീലച്ചിത്ര നടി ഡ്രാക്കെ (42) രംഗത്തെത്തിയിരുന്നു. തമ്മിൽ കണ്ടപ്പോൾ അനുവാദമില്ലാതെ ചുംബിച്ചെന്നും നടി ആരോപിച്ചു. സ്ത്രീകൾ ഉന്നയിച്ച ആരോപണങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :