യൂറോപ്പില്‍ നാലില്‍ ഒരു കുട്ടി ദാരിദ്ര്യം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 7 മാര്‍ച്ച് 2023 (15:16 IST)
യൂറോപ്പില്‍ നാലില്‍ ഒരു കുട്ടി ദാരിദ്ര്യം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. കൊവിഡിന് ശേഷം ജീവിതച്ചിലവ് വര്‍ധിച്ചതായും ഏകദേശം 20മില്യണ്‍ കുട്ടികള്‍ യൂറോപ്പില്‍ ദാരിദ്ര്യത്തിലാണെന്നുമാണ് റിപ്പോര്‍ട്ട്. ദി എയ്ഡ് ഓര്‍ഗനൈസേഷന്‍ സേവ് ദി ചില്‍ഡ്രനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

2021ല്‍ ജര്‍മനിയില്‍ രണ്ടുമില്യണ്‍ കുട്ടികളാണ് ദാരിദ്ര്യത്തിലായത്. രാജ്യമെമ്പാടും അഞ്ചില്‍ ഒരുകുട്ടി ദാരിദ്ര്യത്തിലായി. ഫിന്‍ലാന്റിലും ഡെന്‍മാര്‍ക്കിലുമാണ് ദാരിദ്ര്യത്തിലായ കുട്ടികളുടെ എണ്ണത്തില്‍ കുറവുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :