സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 3 മാര്‍ച്ച് 2023 (12:54 IST)
ഇസ്രയേലില്‍ മൂന്നുകുട്ടികളില്‍ പോളിയോ രോഗം സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വടക്കന്‍ ഇസ്രയേലിലെ എട്ടുവയസായ ഒരു കുട്ടിയിലാണ് കഴിഞ്ഞാഴ്ച രോഗം സ്ഥിരീകരിച്ചത്. ഈ കുട്ടിയുമായി അടുത്തിടപഴകിയ കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കുട്ടികള്‍ക്ക് ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിട്ടില്ല.
2022 മാര്‍ച്ചിലാണ് ഇസ്രായേലില്‍ പോളിയോ പടരാന്‍ തുടങ്ങിയത്. ഒന്‍പതുകുട്ടികളിലാണ് രോഗം കണ്ടെത്തിയത്. പിന്നാലെ 17 വയസിനുതാഴെയുള്ള കുട്ടികളില്‍ വാക്‌സിനേഷന്‍ വ്യാപകമായി നടത്തി. ജൂലൈ ഓടെ വൈറസിന്റെ വ്യാപനം തടഞ്ഞതായി പ്രഖ്യാപിച്ചെങ്കിലും രോഗം കണ്ടെത്തുകയാണ്.