കുട്ടികൾക്ക് പകരം പെറ്റിനെ വളർത്തുന്നത് സാംസ്‌കാരിക അധഃപതനം, സ്വാർത്ഥത, ഇത് മനുഷ്യത്വത്തെ ഇല്ലാതാക്കുന്നു: ഫ്രാൻസിസ് മാർപ്പാപ്പ

അഭിറാം മനോഹർ| Last Modified വ്യാഴം, 6 ജനുവരി 2022 (16:45 IST)
കുട്ടികൾക്ക് പകരം വളർത്തുമൃഗങ്ങളെ വളർത്താൻ തീരുമാനിക്കുന്നത് സ്വാര്‍ത്ഥതയാണ് എന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.റോമിലെ വത്തിക്കാനിൽ നടന്ന പൊതുസദസ്സിൽ രക്ഷാകര്‍തൃത്വത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടെയാണ് മാർപാപ്പയുടെ പരാമർശം.

ഇന്ന് വേണ്ട എന്ന് വെയ്‌ക്കുന്ന ചിലയാളുകളെ നമുക്ക് കാണാം. ചിലര്‍ക്ക് ഒരു കുട്ടിയുണ്ട്. എന്നാല്‍, ചിലരാകട്ടെ ആ സ്ഥാനത്ത് നായ്ക്കളെയും പൂച്ചകളെയും വളര്‍ത്തുകയാണ്. ഇത് കേൾക്കുന്നയാളുകളെ ചിരിപ്പിച്ചേക്കാം. എന്നാലും ഇതൊരു യാഥാര്‍ത്ഥ്യമാണ്'. ഈ ആചാരം ആചാരം പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും നിഷേധമാണ്, മാത്രമല്ല നമ്മെ താഴ്ന്നവരാക്കുകയും നമ്മുടെ മനുഷ്യത്വം ഇല്ലാതാക്കുകയും ചെയ്യുന്നു'. ജീവശാസ്‌ത്രപരമായ കാരണങ്ങളാൽ കുട്ടികളുണ്ടാകാത്തവർ ദത്തെടുക്കൽ പരിഗണിക്കണമെന്നും മാർപ്പാപ്പ പറഞ്ഞു.

ഇതാദ്യമായല്ല മാർപ്പാപ്പ കുട്ടികളെക്കാൾ വളർത്തുമൃഗങ്ങളെ തെരഞ്ഞെടുക്കുന്നവരെ കുറിച്ച് പരാമർശം നടത്തുന്നത്. 2014 -ൽ, കുട്ടികൾക്ക് പകരം വളർത്തുമൃഗങ്ങളെ വളർത്തുന്നത് സാംസ്കാരിക അധഃപതനത്തിന്റെ മറ്റൊരുദാഹരണമാണെന്ന് മാർപ്പാപ്പ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :