അഭിറാം മനോഹർ|
Last Modified തിങ്കള്‍, 20 ഡിസംബര്‍ 2021 (18:36 IST)
കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകുന്നത് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. രണ്ട് വാക്‌സിനുകൾക്ക് അനുമതി നൽകുന്നത് പരിഗണനയിലുണ്ടെന്നും മൂന്നാം തരംഗം മുന്നിൽ കണ്ട് ഒരുക്കങ്ങൾ എടുത്തതായും മൻസൂഖ് മാണ്ഡവ്യ രാജ്യസഭയിൽ പറഞ്ഞു.
രാജ്യത്ത് പതിനെട്ട് വയസിന് മുകളിലുള്ള 88 ശതമാനം ആദ്യ ഡോസ് വാക്‌സിനും 58 ശതമാനം രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചവരാണ്.നിലവിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേങ്ങളുടേതുമായി 17 കോടി വാക്‌സിൻ സ്റ്റോക്കുള്ളതായും മന്ത്രി പറഞ്ഞു.
നിലവിൽ രാജ്യത്ത് 161 പേർക്കാണ്
ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്. ആദ്യ രണ്ട് തരംഗങ്ങളിൽ നിന്നും ആർജിച്ച അനുഭവസമ്പത്തിന്റെ വെളിച്ചത്തിൽ മൂന്നാം തരംഗത്തെ നേരിടാനുള്ള മുൻകരുതലുകൾ പൂർത്തിയാക്കിയിട്ടുണ്ട്. വകഭേദം പടർന്നാലും ഏത് പ്രതിസന്ധിയേയും നേരിടാൻ രാജ്യം തയ്യാറാണെന്നും മന്ത്രി പറഞ്ഞു.