അഭിറാം മനോഹർ|
Last Modified വെള്ളി, 24 മാര്‍ച്ച് 2023 (16:23 IST)
സൗദി അറേബ്യയിൽ മിക്ക പ്രദെശങ്ങളിലും ഇന്ന് മുതൽ തിങ്കളാഴ്ചവരെ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് സാധ്യതയെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് ജനങ്ങളോട് ആഹ്വാനം ചെയ്തു. നാഷ്ണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനം അനുസരിച്ച് ഇന്ന് മുതൽ നാല് ദിവസത്തേക്ക് രാജ്യത്തിൻ്റെ പല പ്രദേശങ്ങളിലും ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
മക്ക, തായിഫ്,റിയാദ് തലസ്ഥാന നഗരി ഉൾപ്പടെ, അസിർ, അൽ ബാഹ,ജിസാൻ,നജ്റാൻ,മദീന,ഹായിൽ, തബൂക്ക്, അൽ ജൗഫ്,അൽ ഖസിം,ഷർഖിയ,വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജിദ്ദ,റാബഗ് എന്നിവയുൾപ്പെടെ മക്ക മേഖലയിലെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റിന് കാരണമായ കാറ്റിനൊപ്പം മിതമായ
മഴ ലഭിക്കും. മദീന,തബൂക്ക് പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ നേരിയ തോതിലോ മിതമായതോ ആയ മഴയുണ്ടാകും.