വത്തിക്കാന്‍ സിറ്റി|
JOYS JOY|
Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (18:30 IST)
ഗര്‍ഭഛിത്രത്തിന് വിധേയരായ സ്ത്രീകള്‍ക്കും ഗര്‍ഭഛിത്രം നടത്തിയ ഡോക്‌ടര്‍മാര്‍ക്കും മാപ്പു നല്കാന്‍ വൈദികര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദ്ദേശം. ജൂബിലി വര്‍ഷം ആചരിക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആണ് മാര്‍പാപ്പയുടെ ആഹ്വാനം.
ഗര്‍ഭഛിത്രം നടത്തുക എന്നത് സ്ത്രീകളെ സംബന്ധിച്ച് വളരെ വേദനാജനകമായ കാര്യമാണ്. സമ്മര്‍ദ്ദത്തിന് അടിപ്പെട്ട് തീവ്രവേദനയോടെ ഗര്‍ഭഛിത്രത്തിന് വഴങ്ങിയ സ്ത്രീകളുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും മാര്‍പാപ്പ വ്യക്തമാക്കുന്നു.
നേരത്തെ, വിവാഹ മോചിതരെയും പുനര്‍വിവാഹിതരെയും അംഗീകരിക്കുന്ന നിലപാട് കത്തോലിക്കാ സഭ സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടതെന്ന് ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു.