ഷിംല|
VISHNU N L|
Last Updated:
വ്യാഴം, 20 ഓഗസ്റ്റ് 2015 (15:59 IST)
സ്വന്തം ചാരിത്ര്യവും അന്തസ്സും കാത്തു സൂക്ഷിക്കേണ്ടത് ഒരു സ്ത്രീയുടെ ഉത്തരവാദിത്തമാണെന്ന് ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ പരാമര്‍ശം. വിവാഹിതനായ ഒരു പുരുഷൻ തന്നെ മാനഭംഗപ്പെടുത്തി എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി നിരീക്ഷണം.
പുരുഷൻ ഒരിക്കലും ഒരു സ്ത്രീയെയും ശാരീരിക ബന്ധത്തിന് നിർബന്ധിക്കാറില്ല. സ്വന്തം ശരീരത്തെ സംരക്ഷിക്കേണ്ടത് സ്ത്രീയുടെ ഉത്തരവാദിത്തമാണ്. ഒരു ബന്ധത്തിൽ ഏർപ്പെടുമ്പോൾ തന്റെ അന്തസും അഭിമാനവും നഷ്ടപ്പെടുത്താതെ നോക്കേണ്ടത് സ്ത്രീയുടെ കടമയാണെന്നും കോടതി പറഞ്ഞു.
വിവാഹ വാഗ്ദാനം ചെയ്ത് കഴിഞ്ഞ ഒരു വർഷത്തിലധികമായി ഇയാൾ താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ പരാതിക്കാരിയായ യുവതിയും പ്രതിയായ യുവാവും അപരിചിതരല്ല എന്നുംഇരുവരും സുഹൃത്തുക്കളാണ് എന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിയായ യുവാവ് വിവാഹിതനാണെന്ന് അറിഞ്ഞിട്ടും അയാളുമായി ശാരീരിക ബന്ധം പുലർത്തിയത് യുവതിയുടെ തെറ്റാണ്. അതിൽ നിന്നും അയാളെ പിന്തിരിപ്പിക്കേണ്ടത് യുവതിയായിരുന്നുവെന്നും കോടതി വ്യക്തമാക്കി.