സ്ത്രീ ശരീരത്തെ കച്ചവട വസ്തുവാക്കുന്നു; ന്യൂ ജനറേഷന്‍ സിനിമകള്‍ക്കെതിരെ ബിന്ദു കൃഷ്ണ

തിരുവനന്തപുരം| Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (18:01 IST)
ന്യൂജനറേഷന്‍ സിനിമകള്‍ സ്ത്രീവിരുദ്ധമാണെന്ന ഡിജിപി ടിപി സെന്‍കുമാറിന്റെ അഭിപ്രായത്തെ പിന്തുണച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രംഗത്ത്. ന്യൂ ജനറേഷന്‍ സിനികള്‍ സ്ത്രീ ശരീരത്തെ കച്ചവട വസ്തുവാക്കുന്നുവെന്നാണ് ബിന്ദു കൃഷ്ണ പറഞ്ഞു. ഇപ്പോള്‍ ഇറങ്ങുന്ന ഇത്തരം സിനിമകളിലെല്ലാം സ്ത്രീകളെ മോശമാക്കിയാണ് ചിത്രീകരിക്കുന്നത്. ഈ അഭിപ്രായത്തോട് താനും യോജിക്കുന്നു അവര്‍ പറഞ്ഞു.

നേരത്തെ ന്യൂജെന്‍ സിനിമകള്‍ സ്ത്രീകളെ മോശമാക്കി കാണിക്കുന്നുവെന്നും മദ്യത്തിനും ലഹരിമരുന്നിനും പ്രാമുഖ്യം നല്‍കുന്നുവെന്നും ഡിജിപി ടിപി സെന്‍കുമാര്‍
പറഞ്ഞിരുന്നു. കുമിളകളുടെ ആയുസ്സ് മാത്രമാണ് ഈ പ്രമേയങ്ങള്‍ക്കുള്ളത്. ഇത്തരം സിനിമകള്‍ സമൂഹം എങ്ങനെ സഹിക്കുന്നുവെന്നും ഡിജിപി ചോദിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :