ന്യൂജെന്‍ സിനിമകള്‍ സ്ത്രീകളെ മോശമാക്കി കാണിക്കുന്നുവെന്ന് സെന്‍കുമാര്‍

കൊച്ചി| Last Modified ഞായര്‍, 23 ഓഗസ്റ്റ് 2015 (17:36 IST)
ന്യൂജെനറേഷന്‍ സിനിമകള്‍ക്കെതിരെ വിമര്‍ശനവുമായി വീണ്ടും ഡിജിപി ടിപി സെന്‍കുമാര്‍. ന്യൂജെന്‍ സിനിമകള്‍ സ്ത്രീകളെ മോശമാക്കി കാണിക്കുന്നുവെന്നും മദ്യത്തിനും ലഹരിമരുന്നിനും പ്രാമുഖ്യം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുമിളകളുടെ ആയുസ്സ് മാത്രമാണ് ഈ പ്രമേയങ്ങള്‍ക്കുള്ളത്. ഇത്തരം സിനിമകള്‍ സമൂഹം എങ്ങനെ സഹിക്കുന്നുവെന്നും ഡിജിപി ചോദിച്ചു.

തിരുവനന്തപുരം സി ഇ ടി
കാമ്പസില്‍ ജീപ്പിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് പിന്നില്‍ 'പ്രേമം' പോലുള്ള സിനിമകളുടെ സ്വാധീനമുണ്ടെന്ന് നേരത്തെ ഡിജിപി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാമര്‍ശം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :