വത്തിക്കാന്‍ സിറ്റി|
Last Modified തിങ്കള്‍, 9 ജനുവരി 2017 (14:58 IST)
ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് അറിയാമെന്നും എങ്കിലും തനിക്ക് വന്‍ സുരക്ഷയോ ബുള്ളറ്റ് പ്രൂഫ് കാറുകളോ വേണ്ടെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ജനങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത രീതിയിലുള്ള ബുള്ളറ്റ് പ്രൂഫ് കാറുകളിലെ യാത്രകള്‍ വേണ്ടെന്നാണ് ആദ്യം മുതലേയുള്ള തന്റെ തീരുമാനം. ഈ നിലപാടില്‍ മാറ്റമില്ലെന്നും മാര്‍പാപ്പ വ്യക്തമാക്കി.
അതേസമയം, 2013ല്‍ ആഗോള കത്തോലിക്ക സഭയുടെ തലവനായി ചുമതലയേറ്റ ശേഷം 17 യാത്രകളിലായി 25 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മാര്‍പാപ്പയുടെ യാത്രകളെക്കുറിച്ചുള്ള പുസ്തകം ‘ട്രാവലിങ്’ തയ്യാറാകുകയാണ്. ഈ പുസ്തകത്തിന്റെ അവതാരികയിലാണ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്.
തന്റെ ഫോര്‍ഡ് ഫോക്കസ് കാറിലാണ് മാര്‍പാപ്പ റോമിലെ പള്ളികള്‍ സന്ദര്‍ശിക്കുക. വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനത്തിനു പോകുമ്പോഴും സാധാരണ കാറുകളിലാണ് സഞ്ചരിക്കുക. ജനങ്ങളുമായി അടുത്ത് ഇടപഴകാന്‍ ആഗ്രഹിക്കുന്നതു കൊണ്ടാണ് വന്‍ സുരക്ഷാസന്നാഹം നിരസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആൻഡ്രിയ ടൊർണീലി എന്ന ഇറ്റാലിയൻ എഴുത്തുകാരനാണ് ‘ട്രാവലിങ്’ പുസ്തകത്തിന്റെ രചയിതാവ്.