ഒരു മൂന്നാം ലോകമഹായുദ്ധത്തിനരികെയാണ് നമ്മളെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

ലോകം ഒരു യുദ്ധത്തിന്റെ അരികെയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

pollend, pope francis പോളണ്ട്, ഫ്രാന്‍സിസ് മാര്‍പാപ്പ
പോളണ്ട്| സജിത്ത്| Last Modified വ്യാഴം, 28 ജൂലൈ 2016 (08:21 IST)
ലോകം ഒരു യുദ്ധത്തിന്റെ അരികെയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രാന്‍സില്‍ വൈദികന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടതും യൂറോപ്പില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നതുമായ സംഭവങ്ങള്‍ ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ലോകമഹായുദ്ധങ്ങള്‍ക്ക് നാം സാക്ഷ്യം വഹിച്ചു. ഇപ്പോള്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിനരികെയാണ് നമ്മള്‍. ഇപ്പോള്‍ ഈ ലോകത്ത് സമാധാനം നഷ്ടമായി. എന്നാല്‍ അത് മതങ്ങള്‍ തമ്മിലുള്ള യുദ്ധമല്ല. മറ്റുള്ളവരെ ഭരിക്കാന്‍ വേണ്ടിയുള്ള യുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രകൃതി വിഭവങ്ങള്‍ക്കും പണത്തിനും വേണ്ടിയുള്ള യുദ്ധമാണ്, ഭിന്നതാത്പര്യങ്ങള്‍ തമ്മിലുള്ള യുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനമാണ് എല്ലാ മതങ്ങളും ആവശ്യപ്പെടുന്നത്. എന്നാല്‍ ചിലര്‍ക്ക് വേണ്ടത് യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :