യെമനിലെ വെടിവെപ്പിനെ മാര്‍പാപ്പ അപലപിച്ചു

യെമനിലെ വെടിവെപ്പിനെ മാര്‍പാപ്പ അപലപിച്ചു

വത്തിക്കാന്‍| JOYS JOY| Last Modified ഞായര്‍, 6 മാര്‍ച്ച് 2016 (14:19 IST)
യെമനില്‍ വൃദ്ധസദനത്തിനു നേരെ നടന്ന വെടിവെപ്പിനെ മാര്‍പാപ്പ അപലപിച്ചു. യമനില്‍ നടന്നത് ക്രൂരമായ ആക്രമണമായിരുന്നെന്നും വിവേകമില്ലാത്തവരാണ് ഇത് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

യെമനിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനത്തിന് നേരെയാണ് കഴിഞ്ഞദിവസം വെടിവെപ്പ് ഉണ്ടായത്. ആക്രമണത്തില്‍ നാല് കന്യാസ്ത്രീകള്‍ അടക്കം 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഷെയ്‌ഖ് ഉസ്മാന്‍ ജില്ലയിലെ വൃദ്ധസദനത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്.

മദര്‍ തെരേസ സ്ഥാപിച്ച കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്യാസിനി സമൂഹമാണ് മിഷണറീസ് ഓഫ് ചാരിറ്റി. യെമനില്‍ ഇവര്‍ നടത്തുന്ന വൃദ്ധസദനത്തിലേക്ക് എത്തിയ ആയുധധാരികളായ നാലു പേരാണ് വെടിയുതിര്‍ത്തതെന്ന് സര്‍ക്കാരിന്റെ ഔദ്യോഗികവക്താവ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

വൃദ്ധസദനത്തിന്‍െറ കവാടത്തിലത്തെിയ നാലുപേര്‍ കാവല്‍ക്കാരനോട് അമ്മയെ കാണാനെന്ന് പറഞ്ഞ് അകത്ത് പ്രവേശിച്ച ശേഷമായിരുന്നു വെടിവെച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :