ഡളാസ്|
Last Modified ഞായര്‍, 14 ജൂണ്‍ 2015 (11:01 IST)
അമേരിക്കയിലെ ഡളാസില്‍ പൊലീസ് ആസ്ഥാനത്തിന് നേരെ വെടിവെപ്പ്. കവചിത വാഹനത്തിലെത്തിയ അക്രമിയാണ് വെടിവെപ്പ് നടത്തിയത്. ഇയാള്‍ വെടിയുതിര്‍ത്ത ശേഷം കടന്നു കളഞ്ഞെങ്കിലും ഇയാളെ വെടിവച്ചു കൊന്നതായാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ്
സംഭവം നടന്നത്. വെടിവയ്‌പില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജെയിംസ് ബൂള്‍വെയര്‍ എന്നയാളാണ് അക്രമണത്തിന്
പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്ക് തീവ്രവാദ ബന്ധമില്ലെന്ന്
പോലീസ് അറിയിച്ചു. മകനെ തീവ്രവാദത്തിന്റെ പേരില്‍ പോലീസ് അറസ്റ്റു ചെയ്‌തതിനാലാണ് അക്രമണം നടത്തിയതെന്ന് ഇയാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. വാഹനത്തില്‍നിന്ന് എറിഞ്ഞ പൈപ്പ് ബോംബുകളും സ്‌ഫോടക വസ്തുക്കളും പൊലീസ് ആസ്ഥാനത്ത് പൊട്ടിത്തെറിച്ചെങ്കിലും ആളപായമുണ്ടായിട്ടില്ല. പ്രതി എത്തിയ കവചിത വാഹനത്തില്‍
നിന്നും പൊലീസ് പൈപ്പ് ബോംബുകള്‍ ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍
കണ്ടെടുത്തു.