ലണ്ടന്‍|
Last Modified വ്യാഴം, 11 ജൂണ്‍ 2015 (10:53 IST)
ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യം അമേരിക്കയെന്ന് പഠനം. ബിപി പിഎല്‍സിയുടെ 2014 വര്‍ഷത്തെ വേള്‍ഡ് എനര്‍ജി റിവ്യൂ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പ്രതിദിനം 11.6 ദശലക്ഷം ബാരലാണ് യുഎസ് ഉത്പാദിപ്പിക്കുന്നത്. സൌദിയുടെ ഉത്പാദനം 11.5 ദശലക്ഷം ബാരലാണ്. എണ്ണ - വാതക ഉത്പാദനത്തില്‍
അമേരിക്ക റഷ്യയെ പിന്തള്ളി. 1250 ദശലക്ഷം ടണ്‍ ആണ് ഉത്പാദനം.
റിപ്പോര്‍ട്ടില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ മുന്നിലുള്ള ചൈനയില്‍ 2014-ല്‍ ഊര്‍ജ ഉപഭോഗം കുറഞ്ഞതായാണ് ചൂണ്ടിക്കാട്ടുന്നു.
1998-നു ശേഷമുള്ള കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് ചൈനയുടേത്. എന്നാല്‍ ഏറ്റവുമധികം ഊര്‍ജ ഉപഭോഗമുള്ള രാജ്യം ചൈനയാണ്. പ്രധാന സമ്പദ് ശക്തികളില്‍ ഊര്‍ജ ഉപഭോഗ വളര്‍ച്ചയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 7.1 ശതമാനമാണ് ഇന്ത്യയില്‍ ഊര്‍ജോപഭോഗ വളര്‍ച്ചാ നിരക്ക്. 8.4 ശതമാനവുമായി അള്‍ജീരിയയാണ് ഇക്കാര്യത്തില്‍ മുന്നില്‍.