അമേരിക്കന്‍ സൈന്യത്തില്‍ സ്വവര്‍ഗാനുരാഗികള്‍ക്കുള്ള വിലക്ക് നീങ്ങുന്നു

അമേരിക്ക| Last Modified ബുധന്‍, 10 ജൂണ്‍ 2015 (11:32 IST)
അമേരിക്കന്‍ സൈന്യത്തില്‍ സ്വവര്‍ഗാനുരാഗികള്‍ക്കുള്ള വിലക്ക് നീക്കുന്നു. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കന്‍ സായുധസേനയില്‍ ഇനി മുതല്‍ യാതൊരുവിധ വിവേചനങ്ങള്‍ക്കും അവസരമുണ്ടാകില്ലെന്നും ലൈംഗികാഭിരുചികളുടെ പേരില്‍ ഒരാളും വിവേചനം അനുനുഭവിക്കേണ്ടിവരില്ലെന്നും കാര്‍ട്ടര്‍ വ്യക്തമാക്കി.

ഈക്വല്‍ ഓപര്‍ച്യൂണിറ്റി പോളിസി
പെന്റഗണ്‍ സ്വവര്‍ഗാനുരാഗികള്‍ക്കനുകൂലമായി പരിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിറം, വംശം, മതം, തുടങ്ങിയവയുടെ പേരിലുള്ള വിവേചനങ്ങളെ നിരാകരിക്കുന്ന നയ രേഖയില്‍ ഭിന്ന ലൈംഗികാഭിരുചി കൂടി എഴുതിച്ചേര്‍ത്താണ് നയരേഖ പരിഷ്‌കരിക്കുക


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :