നഗരമധ്യത്തില്‍ ജനങ്ങള്‍ക്കുനേരെ കത്തി കാണിച്ച് ഭീഷണി; അക്രമിയെ വനിതാ പൊലീസ് ഉദ്യോഗസ്ഥ കീഴടക്കി - വീഡിയോ

നഗരമധ്യത്തില്‍ കത്തി കാണിച്ച് ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ വനിതാ പൊലീസ് ഉദ്യോഗസ്ഥ തന്ത്രപരമായി കീഴടക്കി

washington, police, arrest വാഷിംഗ്ടണ്, പൊലീസ്, അറസ്റ്റ്
വാഷിംഗ്ടണ്| സജിത്ത്| Last Modified വ്യാഴം, 14 ജൂലൈ 2016 (13:38 IST)
നഗരമധ്യത്തില്‍ കത്തി കാണിച്ച് ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ വനിതാ പൊലീസ് ഉദ്യോഗസ്ഥ തന്ത്രപരമായി കീഴടക്കി. സുരക്ഷാസേനയായ സ്വാറ്റിന്റെ ഓപ്പറേഷനിടെയാണ് അക്രമിയെ ചടുല മെയ് വഴക്കത്തോടെ വനിതാ ഉദ്യോഗസ്ഥ കീഴ്പ്പെടുത്തിയത്.

അമേരിക്കയിലാണ് സംഭവം നടന്നത്. ഭീഷണി മുഴക്കി നിന്ന അക്രമിയുടെ ശ്രദ്ധ തെറ്റിയ നിമിഷത്തിലാണ് ഉദ്യോഗസ്ഥ ഇടപെട്ടത്. അക്രമിയുടെ പിന്നിലേക്ക് ചുവടുവെച്ച ഇവര്‍ ഇയാളുടെ കൈ പിന്നിലേക്ക് വളച്ചൊടിച്ച് കത്തി തട്ടിത്തെറിപ്പിച്ചു. പിന്നീട് ഇയാളെ നിലത്തേക്ക് തള്ളിയിട്ട് കീഴടക്കുകയും ചെയ്തു.

അക്രമി നിലത്തു വീണതിനെ തുടര്‍ന്ന് മറ്റ് പൊലീസുകാര്‍ സംഭവസ്ഥലത്തെതുകയും ഇയാളെ വിലങ്ങണിയിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയയില്‍ പ്രചരിച്ചതോടെ നിരവധി പേര്‍ ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :