മദ്രാസ് ഐ ഐ ടിയിൽ രണ്ട് സ്ത്രീകൾ ആത്മഹത്യ ചെയ്ത നിലയിൽ

മദ്രാസ് ഐ ഐ ടിയിൽ രണ്ട് സ്ത്രീകളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഐഐടിയിലെ പ്രൊഫസറുടെ ഭാര്യ ജി വിജയലക്ഷ്മി (47), ഇവിടുത്തെ തന്നെ ഗവേഷക വിദ്യാർത്ഥിയായ മഹേശ്വരി (34) എന്നിവരാണ് ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടത്.

ചെന്നൈ| aparna shaji| Last Modified വ്യാഴം, 14 ജൂലൈ 2016 (10:06 IST)
മദ്രാസ് ഐ ഐ ടിയിൽ രണ്ട് സ്ത്രീകളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഐഐടിയിലെ പ്രൊഫസറുടെ ഭാര്യ ജി വിജയലക്ഷ്മി (47), ഇവിടുത്തെ തന്നെ ഗവേഷക വിദ്യാർത്ഥിയായ മഹേശ്വരി (34) എന്നിവരാണ് ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടത്.

വിദ്യാർത്ഥികളാണ് ഇരുവരെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ കോട്ടുപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. വ്യത്യസ്തമായ കാരണത്താൽ ഇരുവരും ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക നിഗമനത്തിൽ വ്യക്തമാകുന്നത്.

ക്യാമ്പസിനകത്തുള്ള സബര്‍മതി ഹോസ്റ്റലിലാണ് പുതുച്ചേരി സ്വദേശിനിയായ മഹേശ്വരി താമസിച്ചിരുന്നത്. മഹേശ്വരിക്ക് അഞ്ച് വയസുള്ള മകനുണ്ട്. കാമ്പസിനടുത്തുള്ള ക്വാര്‍ട്ടേഴ്സിലാണ് മരിച്ച വിജയലക്ഷ്മിയും ഭർത്താവും ഫിസിക്സ് പ്രൊഫസറുമായ ഗണേഷനും താമസിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :