ആരും കാണാത്ത പ്ലൂട്ടോയുടെ ചിത്രവുമായി നാസ

പ്ലൂട്ടോ, നാസ, സൌരയൂഥം
വാഷിംഗ്ടണ്‍| vishnu| Last Updated: ചൊവ്വ, 23 മാര്‍ച്ച് 2021 (12:17 IST)
ഗ്രഹപദവിയില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും സൌരയുഥത്തിലെ അങ്ങേ അറ്റത്ത് നിന്ന് സൂര്യനെ വലംവയ്ക്കുന്ന ഇത്തിരിക്കുഞ്ഞന്‍ ക്ഷുദ്രഹ്രമായ പ്ലൂട്ടോയേക്കുറിച്ച് പഠിക്കാന്‍ ബഹിരാകാശ ഗവേഷകേക്ക് എന്നും താല്‍പ്പര്യമുണ്ടായിട്ടുണ്ട്. എന്നാല്‍ അത്തരക്കാര്‍ക്ക് ആവേശമുയര്‍ത്തി ലോകത്തിലാദ്യമായി ഒരു മനുഷ്യ നിര്‍മ്മിത പേടകം പ്ലൂട്ടോയുടെ സമീപത്തെത്താന്‍ പോകുന്നു. ആരും അധികം കണ്ടിട്ടില്ലാത്ത പ്ലൂട്ടോയുടെ ചിത്രവും ഈ പേടകം ഭൂമിയിലേക്ക് അയയ്ക്കുകയും, ചെയ്തിട്ടുണ്ട്.

നാസയുടെ ന്യൂഹൊറൈസണ്‍സ് ബഹിരാകാശ പേടകമാണ് ഈ ചരിത്ര ദൌത്യം നടത്തിയിരിക്കുന്നത്. ഷാരണ്‍ എന്ന സ്വന്തം ചന്ദ്രന്റെയൊപ്പം ചെറിയൊരു കുത്ത് പോലെയാണ് ചിത്രത്തില്‍ പ്ളൂട്ടോ കാണപ്പെടുന്നത്. ചിത്രമെടുത്തപ്പോള്‍ പ്ളൂട്ടോയില്‍ നിന്ന് 203 മില്യണ്‍ കിലോമീറ്റര്‍ അകലെയാണ് പേടകം. പ്ളൂട്ടോ എന്ന കുഞ്ഞന്‍ ഗ്രഹത്തെ കുറിച്ചു പഠിക്കാന്‍ അയച്ച ബഹിരാകാശ പേടകമാണ് ന്യൂ ഹൊറൈസണ്‍സ്. 2006ലാണ് പേടകത്തിനെ നാസ വിക്ഷേപിച്ചത്. പേടകം ജൂലൈ 14ന് പ്ളൂട്ടോയുടെയും ചന്ദ്രന്‍മാരുടെയും അടുത്തെത്തുമെന്നാണ് കരുതപ്പെടുന്നത്.

ലോറി അഥവാ ലോങ് റേഞ്ച് റെക്കൊണെയ്സ്സന്‍സ് ഇമേജര്‍ എന്ന ശക്തമായ ക്യാമറായാണ് പേടകത്തിലുള്ളത്. ഇതുപയോഗിച്ചാണ് പ്ലൂട്ടോയുടെ ചിത്രം പകര്‍ത്തിയിരിക്കുന്നത്. 1930ല്‍ ക്ളൈഡ് ടൊംബോയാണ് പ്ളൂട്ടോ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ 109‌-)മത്തെ പിറന്നാളാണിന്ന്. പ്ലൂട്ടോയുടെ ചിത്രം ഒരു ബഹിരാകാശ പേടകം ആദ്യമായി പകര്‍ത്തിയതും ഇതേ അവസരത്തിലായത് കൌതുകമുണര്‍ത്തി. അടുത്ത മാസങ്ങളില്‍ ലോറി എടുക്കുന്ന ചിത്രങ്ങള്‍ പ്ളൂട്ടോ എന്ന കുഞ്ഞന്‍ ഗ്രഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :