നാലുമണികൂര്‍കൊണ്ട് ഇനി ലോകം ചുറ്റിവരാം!

ലണ്ടന്‍| VISHNU.NL| Last Modified ബുധന്‍, 17 ഡിസം‌ബര്‍ 2014 (17:12 IST)
ഒരുമണികൂര്‍ കൊണ്ട് കാസര്‍ഗോഡുമുതല്‍ തിരുവനന്തപുരം വരെ യാ‍ത്ര ചെയ്യാമെന്ന് വാഗ്ദാനം നല്‍കി കേരളം അതിവേഗ റെയി ഇടനാഴിയുടെ സ്വപ്നങ്ങള്‍ നെയ്തുകൊണ്ടിരിക്കേ അങ്ങ് ലണ്ടണില്‍ ഒരു വിമാനകമ്പനിയുടെ സ്വപനമെന്താണെന്ന് നിങ്ങള്‍ക്കറിയാമൊ, വെറും നാലുമണിക്കൂര്‍ കൊണ്ട് ലോകം ചുറ്റിവരുന്ന ദിവസമാണ് കമ്പനി ഇപ്പോള്‍ സ്വപ്നം കാണുന്നത്.

ബ്രിട്ടീഷ്‌ വിമാന കമ്പനിയായ റിയാക്ഷന്‍ എഞ്ചിന്‍സ് ആണ് സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കുന്നത്. ലോകം മുഴുവന്‍ വെറും നാലുമണിക്കൂര്‍ കൊണ്ട്‌ ചുറ്റാന്‍ ശേഷിയുള്ള 'സ്‌കൈലോണ്‍' എന്ന അതിവേഗ വിമാനത്തിന്റെ പണിപ്പുരയിലാണ്‌ ഇവര്‍. 300 യാത്രക്കാര്‍ക്ക്‌ ഒരേസമയം അതിവേഗ യാത്ര നടത്താനുളള സൗകര്യമുള്ള വിമാനമാണ് കമ്പനി വിഭാവന ചെയ്യുന്നത്.

എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം എന്ന് പറയാന്‍ വരട്ടെ, ന്യാകാശ യാത്രകള്‍ക്കായി ഉപയോഗിക്കുന്ന വിമാനമായ 'സ്‌കൈലോണിന്റെ നിര്‍മ്മാതാക്കളാണീ കമ്പനി. അതുകൊണ്ട് സ്വപ്നം അന്നെങ്കിലും യാഥാര്‍ഥ്യമാകുമെന്ന് ഉറപ്പാണ്. അതിവേഗ വിമാനത്തിന്റെ 'ലാപ്‌ക്യാറ്റ്‌ എ2' പാസഞ്ചര്‍ പതിപ്പിന്റെ പരീക്ഷണം ഉടന്‍ തന്നെ നടത്താനാണ് കമ്പനി പരിശ്രമിക്കുന്നത്.

ഇതിനായി വായുവിനെ പോയിന്റ്‌ പൂജ്യം ഒന്ന്‌ സെക്കണ്ടില്‍ 1000 ഡിഗ്രി സെല്‍ഷ്യസിന്‌ മുകളില്‍ തണുപ്പിക്കാന്‍ കഴിയുന്ന സേബര്‍ എഞ്ചിന്റെ നിര്‍മാണം പുരോഗണിക്കുന്നതായും കമ്പനി അറിയിച്ചു. ശബ്‌ദത്തെക്കാള്‍ അഞ്ച്‌ മടങ്ങ്‌ വേഗതയില്‍ സഞ്ചരിക്കാന്‍ വിമാനത്തെ ഇത്‌ സഹായിക്കും. 82 മീറ്റര്‍ നീളമുള്ള വിമാനത്തിന്റെ വില 1.1 ബില്യന്‍ യു.എസ്‌ ഡോളറാണ്‌. പരീക്ഷണ പറക്കലുകള്‍ക്ക്‌ ശേഷം 2019 ഓടെ വിമാനം ലോകം ചുറ്റിത്തുടങ്ങും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :