ആകാശത്തില്‍ സുഖപ്രസവം, രാജ്യമില്ലാതെ ജനിച്ച പുത്രന് അഭിനന്ദനം

ലോസാഞ്ജലസ്| VISHNU.NL| Last Modified വ്യാഴം, 11 ഡിസം‌ബര്‍ 2014 (08:54 IST)
യാത്രക്കാരി വിമാനത്തില്‍ വച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കി. സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്ന് ഫീനിക്സിലേക്ക് പോയ ഫ്ളൈറ്റ് 623 വിമാനത്തിലാണ് സുഖപ്രസവം നടന്നത്.
വിമാനത്തില്‍ ഡോക്ടറും ഒരു നഴ്സും യാത്രക്കാരായുണ്ടായിരുന്നതിനാല്‍ യുവതിയുടെ പ്രസവ ശുശ്രൂഷകള്‍ ഇവരാണ് കൈകായം ചെയ്തത്.

പിറന്നുവീണ ശിശുവിന്റെ കരച്ചില്‍ കേട്ടയുടന്‍ പൈലറ്റ് കോക്പിറ്റിലിരുന്ന് അമ്മയ്ക്കും കുഞ്ഞിനും അഭിനന്ദനം അറിയിച്ചു. ഇതോടെ മറ്റ് യാത്രക്കാര്‍ കൈയടിക്കുകയും ചെയ്തു. വിമാനം ഉടന്‍ തന്നെ ലോസാഞ്ചലസ് വിമാനത്താവാളത്തിലേക്ക് തിരിച്ചുവിട്ടു. വിമാനത്താവളത്തില്‍ ഇറങ്ങിയുടന്‍ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേസമയം കുഞ്ഞ് ജനിച്ചത് ആകാശത്തായതിനാല്‍ നിലവില്‍ ഏത് രാജ്യത്ത് വച്ച് ജനിച്ചു എന്ന് പറയാന്‍ കഴിയില്ല്. എന്നാല്‍ ആ സമയത്ത് വിമാനം ഏത് രാജ്യാതിര്‍ത്തിയിലാണ് എന്നത് അനുസരിച്ചാണ് സാധാരണ ഇത്തരം കുട്ടികളുടെ ജനന സ്ഥലം നിശ്ചയിക്കുക. ഏതായാലും വിമാനത്തിലെ യാത്രക്കാരെ കമ്പനി മറ്റൊരു വിമാനത്തില്‍ ഫീനിക്സിലേക്ക് അയച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :