ചെന്നൈ വിമാനത്താവളത്തില്‍ 20 കോടിയുടെ ലഹരിമരുന്ന് വേട്ട

ചെന്നൈ| Last Modified വെള്ളി, 26 ഡിസം‌ബര്‍ 2014 (16:38 IST)
ചെന്നൈ വിമാനത്താവളത്തില്‍ 20 കോടിയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു. നിരോധിത ലഹരിമരുന്നായ എഫിഡ്രിനാണ് പിടിച്ചെടുത്തത്. ഇത്രയും വിലവരുന്ന നിരോധിത ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചതിന് ക്വാലാലംപൂരില്‍ നിന്നുള്ള രണ്ട് സ്ത്രീകളെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു.

ഇരുപത് കിലോയോളം വരുന്നതാണ് പിടിച്ചെടുത്ത ലഹരിമരുന്നുകള്‍. സ്ത്രീകള്‍ക്ക് രാജ്യാന്തര ലഹരിമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടൊ എന്ന് നാര്‍കോട്ടിക്സ് സംഘം അന്വേഷിക്കുന്നുണ്ട്. മരുന്നുകള്‍ ഇന്ത്യയില്‍ നിന്ന് ബാഗുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് ക്വാലാലംപൂരിലേക്ക് കടത്താനായിരുന്നു ശ്രമം.

രാജ്യത്ത് അടുത്ത കാലത്ത് പിടിച്ചതില്‍ ഏറ്റവും വലിയ ലഹരിമരുന്ന് കടത്താണിത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നും വലിയ തോതില്‍ ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :