അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ
- സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1; കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു
- ഓസ്ട്രിയയില്‍ സ്കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു
- കേരളത്തിലെ 104 സ്കൂളുകള്‍ മയക്കുമരുന്ന് ഹോട്ട്സ്പോട്ടുകള്‍; തിരുവനന്തപുരം ജില്ലയില്‍ മാത്രം 43
- തിരുവനന്തപുരത്ത് 90 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായ സഭവം: വില്ലനായത് ബട്ടര്‍ ചിക്കന്‍
ധാക്കയില്‍ വിമാനം സ്‌കൂളിനുമുകളില്‍ തകര്‍ന്നു വീണ് 19 പേര്‍ മരിച്ചു; 16 പേരും വിദ്യാര്‍ത്ഥികള്‍
മെയില്‍സ്റ്റോണ്‍ എന്ന വിദ്യാലയത്തിന് മുകളിലാണ് വിമാനം തകര്‍ന്നു വീണത്. മരിച്ചവരില്‍ 16 പേരും വിദ്യാര്‍ത്ഥികളാണ്.
plain
ധാക്കയില്‍ വിമാനം സ്‌കൂളിനുമുകളില്‍ തകര്‍ന്നു വീണ് 19 പേര്‍ മരിച്ചു. ബംഗ്ലാദേശ് വ്യോമസേനയുടെ വിമാനമാണ് തകര്‍ന്നു വീണത്. ധാക്കയിലെ സ്‌കൂളും കോളേജും പ്രവര്‍ത്തിക്കുന്ന മെയില്‍സ്റ്റോണ്‍ എന്ന വിദ്യാലയത്തിന് മുകളിലാണ് വിമാനം തകര്‍ന്നു വീണത്. മരിച്ചവരില്‍ 16 പേരും വിദ്യാര്‍ത്ഥികളാണ്.
രണ്ടുപേര്‍ അധ്യാപകരും ഒരു പൈലറ്റും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അതേസമയം അപകടത്തില്‍ 150ലധികം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് ഉണ്ട്. ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒരു ഒരു മണി കഴിഞ്ഞ് വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടു പിന്നാലെയാണ് അപകടം നടന്നത്. തീ അണയ്ക്കാന്‍ അഗ്നിരക്ഷാസേനയുടെ യൂണിറ്റുകള്‍ സ്ഥലത്തെത്തി. 19 മൃതദേഹങ്ങളാണ് സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്തത്.
പരിക്കേറ്റ 50ലധികം പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടില്ല. സ്‌കൂള്‍ വിട്ട സമയത്തായിരുന്നു അപകടം നടന്നത്. ക്ലാസ് മുറിയില്‍ ഉണ്ടായിരുന്ന ഒരു കുട്ടിയെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് നാട്ടുകാര്‍ പറയുന്നു.