വിമാനത്താവളത്തില്‍ വെടിവെപ്പ്; യാത്രക്കാരി മരിച്ചു

പെഷവാര്‍ , വെടിവെപ്പ് ,  ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്
പെഷവാര്‍| jibin| Last Modified വ്യാഴം, 26 ജൂണ്‍ 2014 (12:14 IST)
പെഷവാര്‍ വിമാനത്താവളത്തില്‍ അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ ഒരു യാത്രക്കാരി മരിച്ചു. വെടിവെപ്പില്‍ രണ്ട് വിമാന ജീവനക്കാര്‍ക്ക് പരിക്കേറ്റു. വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക്
ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് വെടിവെപ്പ് നടന്നത്.

അക്രമി അഞ്ചുതവണ വിമാനത്തിനുള്ളില്‍ വെടിയുതിര്‍ത്തു. വിമാനം വളഞ്ഞ സുരക്ഷാസൈന്യം അക്രമിയെ പിടികൂടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പരിഭ്രാന്തരായ യാത്രക്കാര്‍ വിമാനത്തില്‍നിന്ന് അതിവേഗം ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

സൌദി അറേബ്യയിയില്‍ നിന്ന് എത്തിയ പികെ 756 നമ്പര്‍ വിമാനത്തിനുള്ളിലാണ് വെടിവെപ്പുണ്ടായത്. ഭീകരരാണ് സംഭവത്തിനുപിന്നിലെന്ന അനുമാനത്തില്‍ നൂറുകണക്കിന് ആളുകളെ പാക് പൊലീസ് അറസ്റ്റുചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :