ടിയാനന്‍മെന്‍ ഓര്‍മ്മകളില്‍ അലിഞ്ഞ് ബെയ്ജിങ്

ബെയ്ജിങ്| jibin| Last Modified വ്യാഴം, 5 ജൂണ്‍ 2014 (15:05 IST)
ടിയാനന്‍മെന്‍ ഓര്‍മ്മകള്‍ അനുസ്മരിച്ചുകൊണ്ട് ഹോങ്കോങ്ങില്‍ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് രണ്ടുലക്ഷത്തോളം പേര്‍ പങ്കെടുത്ത പ്രതിഷേധ റാലി നടന്നു. മക്കാവുവിലും തായ്‌പേയിലും മെഴുകുതിരി കത്തിച്ചുള്ള പ്രകടനങ്ങള്‍ നടന്നു. ബെയ്ജിങ്ങിലെ ടിയാനന്‍മെന്‍ ചത്വരത്തില്‍ ജനാധിപത്യപ്രക്ഷോഭകാരികള്‍ക്ക് നേരേ നടന്ന വെടിവെപ്പിന്റെ അനുസ്മരണമാണ് ഈ അനുസ്മരണം.

ദിവസത്തിന്റെ പ്രാധാന്യം മനസിലാക്കി ശക്തമായ സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരുന്നത്. ഒട്ടേറെ സാമൂഹിക പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. ചൊവ്വാഴ്ച മാത്രം 48 പേരെ വീട്ടുതടങ്കലിലാക്കിയെന്ന് മനുഷ്യാവകാശസംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിച്ചു. ഈ ചരിത്രദിനത്തിലെങ്കിലും പൗരന്മാരുടെ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും ചൈനീസ് ഭരണകൂടം മാനിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.


ചൈനീസ് ഭരണകൂടം 'ഭീകരര്‍' എന്ന് വിളിക്കുന്ന ഷിന്‍ജിയാങ് പ്രിവശ്യയില്‍ മുസ്ലിം ന്യൂനപക്ഷവിഭാഗമായ ഉയിറു വംശജര്‍ നടത്തുന്ന പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജ്യമെങ്ങും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :