ബിജെപി വനിതാ എംപി വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ടു

സാത്‌വി നിരഞ്ജൻ ജ്യോതി , ഫത്തേപ്പൂർ , ഭാനുപട്ടേൽ , വെടിവെപ്പ്
ഫത്തേപ്പൂർ| jibin| Last Updated: ഞായര്‍, 15 ജൂണ്‍ 2014 (14:45 IST)
ഉത്തർപ്രദേശിൽ ബിജെപി വനിതാ എംപി സാത്‌വി നിരഞ്ജൻ ജ്യോതിയ്ക്കു നേരെ വെടിവെപ്പ്. ജ്യോതിയുടെ അംഗരക്ഷകൻ പ്രത്യാക്രമണം നടത്തിയതോടെയാണ് ജ്യോതി രക്ഷപ്പെട്ടത്. ഫത്തേപ്പൂരിൽ നിന്നുള്ള എംപിയാണ് ഇവര്‍.

ശനിയാഴ്ച രാത്രി ഫത്തേപ്പൂരിലെ അവാസ് വികാസ് കോളനിയിലെ പരിപാടി കഴിഞ്ഞ് മടങ്ങവെ എന്നയാളും മറ്റു മൂന്നുപേരും ചേർന്ന് ജ്യോതിയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. തുടര്‍ന്ന് അംഗരക്ഷകൻ പ്രത്യാക്രമണം നടത്തിയതോടെയാണ് ജ്യോതി രക്ഷപ്പെട്ടത്.

ഭാനുപട്ടേലിനെ പൊലീസ് അറസ്റ്റു ചെയ്തു. മറ്റുള്ള അക്രമികളെ നാട്ടുകാർ തല്ലിയോടിച്ചു. ജ്യോതിയുടെ അംഗരക്ഷകൻ രാഹുൽ തിവാരിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :