കെനിയയില്‍ തീവ്രവാദികള്‍ നാല്‍പ്പത്തിയെട്ടുപേരെ വെടിവെച്ചു കൊന്നു

 നയ്‌റോബി , തീവ്രവാദികള്‍ , വെടിവെപ്പ് ,
നയ്‌റോബി| jibin| Last Modified തിങ്കള്‍, 16 ജൂണ്‍ 2014 (12:57 IST)
കെനിയയില്‍ തീവ്രവാദി ആക്രമണത്തില്‍ നാല്‍പ്പത്തിയെട്ടുപേര്‍ മരിച്ചു.
കെനിയയിലെ ലാമു ദ്വീപിലെ തീരദേശ പട്ടണത്തിലെ രണ്ട് ഹോട്ടലുകളിലും ഒരു പൊലീസ് സ്‌റ്റേഷനിലുമാണ് ആക്രമണമുണ്ടായത്.

തോക്കുകളുമായി എത്തിയ ആക്രമികള്‍ ഹോട്ടലുകളില്‍ ടിവിയില്‍ ലോകകപ്പ് മത്സരം കണ്ടിരുന്നവര്‍ക്ക് നേരെ വെടിയുതുര്‍ക്കുകയായിരുന്നു. തുടര്‍ന്ന് റോഡിന് സമീപത്ത് നിന്നവര്‍ക്ക് നേരെയും ആക്രമികള്‍ വെടിവെച്ചു.

ഹോട്ടലില്‍ ടിവി കണ്ടിരുന്നവരില്‍ പുരുഷന്മാരെയാണ് കൊലപ്പെടുത്തിയത്. മുഖം മറച്ചെത്തിയ അക്രമികള്‍ സമീപത്തെ പൊലീസ് സ്‌റ്റേഷന്‍ ബോംബെറിഞ്ഞ് തകര്‍ത്ത് ആയുധങ്ങള്‍ തട്ടിയെടുത്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അല്‍ഖ്വൊയ്ദ ബന്ധമുള്ള സൊമാലിയയിലെ അല്‍-ഷഹാബ് സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സംശയം. കെനിയന്‍ വിനോദസഞ്ചാര കേന്ദ്രമായ ലാമുവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള പെക്ടോണി പട്ടണത്തിലാണ് തീവ്രവാദികള്‍ അഴിഞ്ഞാടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :