വ്യവസായിയോട് കള്ളന്‍ സിഗരറ്റ് ചോദിച്ചു, കൊടുക്കുന്നതിനിടെ 6 കോടിയുടെ വാച്ച് ഊരിയെടുത്ത് കടന്നു!

പാരിസ്| ജോസ് ഡേവിസ്| Last Modified ശനി, 12 ഒക്‌ടോബര്‍ 2019 (10:01 IST)
കള്ളനെ സഹായിക്കാനെത്തിയ ജാപ്പനീസ് വ്യവസായിക്ക് ആറുകോടി രൂപയുടെ നഷ്ടം. ഫ്രാന്‍സിലെ പാരിസിലാണ് സംഭവം. പാരിസിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചിരുന്ന വ്യവസായി ഒരു സിഗരറ്റ് വലിക്കുന്നതിനായാണ് പുറത്തിറങ്ങിയത്. റോഡില്‍ വച്ച് ഒരു യുവാവ് ഒരു സിഗരറ്റ് ചോദിച്ച് വ്യവസായിയുടെ അടുത്തെത്തി. വ്യവസായി സിഗരറ്റ് എടുത്ത് നീട്ടുന്നതിനിടെ കൈയില്‍ കിടന്ന വാച്ചും ഊരിയെടുത്ത് യുവാവ് കടന്നുകളഞ്ഞു.

ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചെങ്കിലും കള്ളന്‍റെ പൊടിപോലും കണ്ടെത്താനായില്ല. റിച്ചാര്‍ഡ് മില്ലെ ടൂര്‍ബിലോണ്‍ ഡയമണ്ട് ട്വിസ്റ്റര്‍ വാച്ചാണ് വ്യവസായിക്ക് നഷ്ടമായത്. ഇതിന് ആറുകോടി ഇന്ത്യന്‍ രൂപ വിലവരും.

കള്ളന്‍റേതെന്ന് കരുതുന്ന ഒരു മൊബൈല്‍ ഫോണ്‍ പൊലീസിന് സംഭവസ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് കള്ളന്‍റെ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :