Last Modified ഞായര്‍, 18 ഓഗസ്റ്റ് 2019 (13:32 IST)
ഓർഡർ ചെയ്ത സാൻഡ്വിച്ച് കൊണ്ടുവരാൻ താമസിച്ചതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ഹോട്ടൽ ജീവനക്കാരനെ യുവാവ് വെടിവച്ച് കൊന്നു. പാരീസിലെ ബോബിഗ്നിൽ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ യുവാവ് സാൻഡ്വിച്ച് ഓർഡർ ചെയ്തു. എന്നാൽ അൽപ്പനേരം കഴിഞ്ഞാണ് സാൻഡ്വിച്ചുമായി ജീവനക്കാരൻ എത്തിയത്.
പ്രകോപിതനായ യുവാവ് വാക്കുതർക്കത്തിലേർപ്പെടുകയും പിന്നാലെ കൈയിലിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജീവനക്കാരനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി അധികൃതർ അറിയിച്ചു. അക്രമി രക്ഷപ്പെട്ടതായാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.