മോഹൻലാലിന്റെ വീട്ടിൽ കള്ളൻ കയറി, ഒന്നും കിട്ടാതെ വന്നതോടെ കള്ളൻ ഒരു കത്തും എഴുതിവച്ചു !

Last Modified തിങ്കള്‍, 29 ജൂലൈ 2019 (17:45 IST)
മൊട്ട ജോസ് എന്ന കള്ളനെ പിടികൂടാൻ നെട്ടോടമോടുകയാണ് പൊലീസ്. എന്നാൽ ഇതൊന്നും ഒരു കാര്യമേയാക്കാതെ തന്റെ പണി മൊട്ടജോസ് കൃത്യമായി തുടരുകയുമാണ്. പരവൂരിലെ പൂട്ടിക്കിടന്ന ഒരുവീട്ടിൽ വിശാലമായി ഉണ്ട് ഉറങ്ങിയ വീട്ടിൽനിന്നും വിലപ്പെട്ടതൊന്നും കിട്ടാതെ വന്നതോടെ വീട്ടുകാർക്ക് ഒരു കത്തും എഴുതിവച്ചു

പരവൂർ ദയാബ്‌ജി ജംഷനിലെ ആനിഭവനിൽ മോഹൻലാലിന്റെ വീട്ടിലാണ് വിലപ്പെട്ടതൊന്നും കിട്ടാതെ വന്നതോടെ കള്ളൻ ഒരു കത്ത് എഴുതിവച്ചത്. 'നിങ്ങൾ അടുത്ത പ്രാവശ്യം പോകുമ്പോൾ എനിക്കിവിടെ പൈസയും സ്വർണവും വച്ചേക്കണം. ഇല്ലെങ്കിൽ ഞാൻ ഇനിയും കയറും' എന്നാണ് കള്ളൻ കുറിച്ചുവച്ചത്.

വീട്ടുടമസ്ഥനായ മോഹൻലാൽ തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നതിനാൽ വീട്ടുകാരെല്ലാം തിരുവനന്തപുരത്തായിരുന്നു. ഈ സമയത്താണ് വീട് മൊട്ട ജോസ് താവളമാക്കിയത്. മോഷണ രീതിയിൽനിന്നുമാണ് വീട്ടിൽ കയറിയത് മൊട്ട ജോസ് ആണെന്ന് പൊലീസിന് വ്യക്തമായത്. മറ്റൊരു വീട് താവളമാക്കിയ ജോസ് തലനാരിഴക്കാണ് പൊലീസിൽനിന്നും രക്ഷപ്പെട്ടത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :