ഡാഫിനിയമ്മ മാസ് ആയി, മാല പൊട്ടിക്കാനെത്തിയ കള്ളന്‍‌മാര്‍ കണ്ടം വഴി ഓടി!

മാല, കള്ളന്‍‌മാര്‍, ഡാഫിനിയമ്മ, തട്ടുകട, Chain, Thieves, Thief, Daffini Amma
പൂവാര്‍| Last Modified വ്യാഴം, 27 ജൂണ്‍ 2019 (16:53 IST)
പൊട്ടിക്കാനെത്തിയ യുവാക്കള്‍ വയോധികയുടെ മനോധൈര്യം ഒന്നുകൊണ്ട് മാത്രം പേടിച്ചോടി. പൂവാര്‍ ഉച്ചക്കടയില്‍ നടത്തുന്ന പൊട്ടക്കുഴി വീട്ടില്‍ എന്ന വയോവൃദ്ധയാണ് നാട്ടുകാരുടെ മുന്നില്‍ ഷൈന്‍ ചെയ്തത്.

ദിവസവും വെളുപ്പിന് തട്ടുകടയില്‍ ചായക്കച്ചവടം നടത്താനെത്തുന്ന ഡാഫിനിയമ്മയുടെ കടയില്‍ കഴിഞ്ഞ ദിവസം വെളുപ്പിന് കുപ്പിവെള്ളം വാങ്ങാനായി ബെര്‍മുട ധരിച്ച ഒരാള്‍ വന്നു. കൂടെയുള്ള ആള്‍ റോഡരുകില്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു നിര്‍ത്തി അതിലിരിക്കുകയായിരുന്നു.

കുപ്പി വെള്ളം വാങ്ങിയ ആള്‍ നൂറു രൂപ നല്‍കി ഉടന്‍ ബാക്കി നല്‍കാന്‍ പെട്ടി തുറക്കവേ യുവാവ് പെട്ടന്ന് അഞ്ചര പവന്റെ മാല പിടിച്ചുപൊട്ടിച്ചു. എന്നാല്‍ മനോധൈര്യം കൈവിടാതെ കുപ്പിവെള്ളം കൊണ്ട് ഡാഫിനിയമ്മ യുവാവിന്റെ തലയ്ക്കടിച്ചു. അപ്രതീക്ഷിതമായി അടിയേറ്റ യുവാവ് നിലത്തുവീണപ്പോള്‍ മാല തെറിച്ചുപോയി. പെട്ടന്ന് ഡാഫിനിയമ്മ കാലുകൊണ്ട് മാല നീക്കിയിടുകയും ബഹളം വയ്ക്കുകയും ചെയ്തു. സംഗതി പന്തിയല്ലെന്ന് കണ്ട യുവാവ് കൂട്ടാളിക്കൊപ്പം ബൈക്കില്‍ കയറി രക്ഷപ്പെട്ടു. സംഭവത്തെ കുറിച്ച പൊഴിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ആരോഗ്യ വകുപ്പില്‍ നിന്ന് റിട്ടയര്‍ ചെയ്തയാളാണ് ഡാഫിനിയമ്മ. അതിനുശേഷമാണ് ചായക്കട തുടങ്ങിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :