പാരീസ്|
VISHNU.NL|
Last Modified ശനി, 31 മെയ് 2014 (17:41 IST)
നിരന്തരം അഴിമതി വാര്‍ത്തകള്‍, പണപ്പെരുപ്പം എന്നുവേണ്ട മനുഷ്യന്‍ കൈയ്യില്‍ ചില്ലിക്കാശില്ലതെ വലയുന്ന രാജ്യമാണ് ഇപ്പോള്‍ പാരീസ്. എന്നാലിതാ വ്യത്യസ്തനായൊരു പാരീസുകാരന്‍ സ്വന്തം പ്രവര്‍ത്തികൊണ്ട് വാനോളമുയര്‍ന്നിരിക്കുന്നു.
വന്‍തുക ലോട്ടറിയടിച്ച ഇയാള്‍ ലഭിച്ച പണത്തിന്റെ സിംഹഭാഗവും സമൂഹത്തിനായി ദാനം ചെയ്തിരിക്കുന്നു! സംഭവം രാജ്യമെങ്ങും മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. യൂറോ മില്യണ്‍ ഭാഗ്യക്കുറിയില്‍ ഒന്നാംസമ്മാനമായി 7.2 കോടി യൂറോയാണ് (ഏകദേശം 580 കോടി രൂപ) യാണ് ഇയാള്‍ക്ക് ലഭിച്ചത്.
എന്നാല്‍ ഒട്ടും കൈവിറയ്ക്കാതെ
ഇതില്‍ അഞ്ച് കോടി യൂറോ (400 കോടിയിലേറെ രൂപ) ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി ഇയാള്‍ ഫ്രഞ്ചുകാരുടെ അഭിമാനമുയര്‍ത്തി. എന്നാല്‍ തനിക്ക് പ്രസക്തി ആവശ്യമില്ലെന്ന് കാട്ടി തന്റെ പേര് വെളിപ്പെടുത്താന്‍ മാന്യദേഹം വിസമ്മതിച്ചിരിക്കുകയാണ്.
ഭാഗ്യക്കുറി നടത്തിപ്പുകാരായ സംഘടനയോട് പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട വിജയി മഹാമനസ്‌കതയുടെ സന്ദേശവും നാട്ടുകാര്‍ക്കു നല്‍കി. 'ഒരാള്‍ എത്ര പണം സമ്പാദിച്ചു എന്നതിലല്ല ജീവിതവിജയം, മറിച്ച് മറ്റുള്ളവര്‍ക്കായി എന്തുചെയ്തു എന്നുള്ളതിലാണ്'.
വടക്കുകിഴക്കന്‍ ഫ്രാന്‍സിലെ ഗരോനെ പ്രദേശത്താണ് ഉദാരമനസ്‌കന്‍ ജീവിക്കുന്നതെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ പറയുന്നു. അമ്പതിനുമുകളില്‍ പ്രായമുള്ള കുട്ടികളില്ലാത്ത വ്യക്തിയാണ് ഇയാളെന്നും പത്രങ്ങള്‍ പറയുന്നു. നവസാമൂഹിക മാധ്യമങ്ങളില്‍ അജ്ഞാതനെ പുകഴ്ത്തിയുള്ള സന്ദേശങ്ങള്‍ ഒഴുകുകയാണ്.