പാരീസ്|
Last Modified വെള്ളി, 9 മെയ് 2014 (14:15 IST)
കാമുകിയില്‍ നിന്ന് രക്ഷപ്പെടാന്‍ മധ്യവയസ്കന്‍ ശിക്ഷ സ്വയം ചോദിച്ചുവാങ്ങി ജയിലിനുളളില്‍ തന്നെ കഴിയുന്നു. ഫ്രാന്‍സിലാണ് സംഭവം.
ജയിലില്‍ നിന്ന് പരോളില്‍ ഇറങ്ങിയ 50കാരന്‍ കാമുകനാണ് ഇത്തരത്തില്‍ ജയില്‍ ശിക്ഷ നീട്ടിയത്. ഏറെയായി ജയിലിലായിരുന്ന ഇയാള്‍ അടുത്ത ദിവസം മോചിതനാകാനിരിക്കെയാണ് ഫ്രഞ്ച് നിയമപ്രകാരം കൂടുതല്‍ ശിക്ഷ ദീര്‍ഘിപ്പിക്കാവുന്ന തെറ്റ് ചെയ്ത് കാമുകിയില്‍ നിന്ന് രക്ഷനേടിയത്.
പുറത്തിറങ്ങിയാല്‍ കാമുകി ശല്യം ചെയ്യുമെന്ന് ഭയന്നാണ് ഇയാള്‍ ഇത്തരത്തില്‍ ജയിലിലേക്ക് തിരിച്ച് മടങ്ങിയത്. ഡ്രൈവിംഗിനിടെ ലഹരി ഉപയോഗത്തിനാണ് 50കാരന്‍ ജയലിനുളളിലായത്.
ജയിലില്‍ നിന്ന് പരോളില്‍ പുറത്തിറങ്ങിയ ഇയാളുടെ നീക്കങ്ങള്‍ തിരിച്ചറിയാന്‍ പൊലീസ് തൂക്കിയ ഇലക്ട്രോണിക് ടാഗ് അറുത്തുമാറ്റിയാണ് ഇയാള്‍ കൂടുതല്‍ ശിക്ഷ സ്വയം ചോദിച്ചുവാങ്ങിയത്.