അഗ്‌നീസ്കായ്ക്കും അടിതെറ്റി: ഫ്രഞ്ച് ഓപ്പണില്‍ പ്രമുഖര്‍ക്ക് അടിപതറുന്നു

പാരീസ്| VISHNU.NL| Last Modified ശനി, 31 മെയ് 2014 (11:01 IST)
പ്രമുഖരുടെ പരാജയങ്ങള്‍ക്ക് വേദിയാകുന്നു എന്ന പ്രത്യേകതയാണ് ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ വനിതാ സിംഗിള്‍സിലെ മൂന്നാം സീഡ് താരം അഗ്‌നീസ്കാ റാഡ്വാന്‍സ്കയെ അട്ടിമറിച്ച് ക്രൊയേഷ്യയുടെ സീഡ് ചെയ്യപ്പെടാത്ത താരം അജ്‌ലാ ടോമില്‍യാനോവിച്ച് പ്രീക്വാര്‍ട്ടറിലെത്തിയതാണ് ഒടുവിലത്തെ സംഭവം.

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍
പോളിഷ് താരമായ അഗ്‌നീസ്ക മൂന്നാം റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോറ്റത്. സ്കോര്‍ 4-6, 4-6.
ലോക എഴുപത്തിരണ്ടാം റാങ്ക് താരമായ അജ്‌ല മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇതോടെ വനിതാ സിംഗിള്‍സില്‍ നിന്ന് ആറുദിവസത്തിനകംതന്നെ ആദ്യ മൂന്ന് സീഡുകളും പുറത്തായിരിക്കുകയാണ്.

ഒന്നാം സീഡ് സെറീന വില്യംസ് രണ്ടാം റൗണ്ടിലും രണ്ടാം സീഡ് നാലീ ഒന്നാം റൗണ്ടിലും തോറ്റിരുന്നു. ഇന്നലെ നടന്ന പുരുഷ വിഭാഗം സിംഗിള്‍സ് മൂന്നാം റൗണ്ടില്‍ റോജര്‍ ഫെഡറര്‍ 7-5, 6-7, 6-2, 6-4ന് റഷ്യയുടെ മുപ്പത്തിഒന്നാം സീഡ് ഡിമിത്രി തുരുസുനോവിനെ കീഴടക്കി.

വനിതാ വിഭാഗത്തില്‍ നടന്ന മറ്റൊരു മൂന്നാം റൗണ്ട് മത്സരത്തില്‍ സാമന്തസ്റ്റോസര്‍ 6-4, 6-4ന് ഡൊമിനിക്ക സിബുല്‍ക്കോവയെ കീഴടക്കി. നൊവക്ക് ജോക്കോവിച്ച് 6-3, 6-2, 6-7, 6-4ന് മരിയന്‍ സിലിക്കിനെ കീഴടക്കി നാലാം റൗണ്ടിലേക്ക് കടന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :