ഇസ്ലാമാബാദ്|
VISHNU.NL|
Last Modified ഞായര്‍, 22 ജൂണ്‍ 2014 (12:31 IST)
പാകിസ്ഥാനില്‍ തീവ്രവാദി കേന്ദ്രങ്ങളിലേക്ക് സൈന്യം നടത്തിയ വ്യോമാക്രമണങ്ങളില്‍ 30 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഉത്തര വസീറിസ്ഥാനിലെയും ഖൈബറിലെയും തീവ്രവാദ കേന്ദ്രങ്ങളിലേക്ക് സൈന്യം നടത്തിയ ജെറ്റ് ആക്രമണങ്ങളിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.
രാജ്യത്തെ തീവ്രവാദികളെ അമര്‍ച്ച ചെയ്യുന്നതിനായി ഓപ്പറേഷന്‍ സെര്‍ബ്-ഇ-അസ്ബ് എന്നപേരിലുള്ള ഒരു സൈനിക നടപടിക്കാണ് പാക് സൈന്യം രൂപം നല്‍കിയിട്ടുള്ളത്. സെര്‍ബ്-ഇ-അസ്ബ് നടപടിയിലൂടെ ഇതുവരെ 235 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
വസീറിസ്ഥാനിലെ തീവ്രവാദികളുടെ ശക്തി കേന്ദ്രങ്ങളിലേക്ക്
സൈന്യം നടത്തുന്ന നടപടിക്ക് പ്രദേശവാസികള്‍ പൂര്‍ണ പിന്തുണ ഉറപ്പു നല്‍കിയതായി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ പാക്-അഫ്ഗാന്‍ അതിര്‍ത്തി പ്രദേശമായ ഖൈബറിലെ തീവ്രവാദികളുടെ രണ്ട് ഒളിത്താവളങ്ങളിലേക്ക് സൈന്യം നടത്തിയ ആക്രമണത്തില്‍ 10 തീവ്രവാദികള്‍ കൊല്ലപ്പെട്ടു.