ബാഗ്‌ദാദ്|
VISHNU.NL|
Last Modified ശനി, 21 ജൂണ്‍ 2014 (16:57 IST)
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന ഇറാഖില്‍ സുന്നി തീവ്രവാദികള്‍ ബാഗ്‌ദാദില്‍ നിന്ന് 320 കിലോമീറ്റര്‍ അകലെയുള്ള തന്ത്രപ്രധാനമായ ഇറാഖ് - സിറിയ അതിര്‍ത്തി പോയിന്റായ ക്വയിം നിയന്ത്രണത്തിലാക്കി.
ഇവിടുത്തെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 30 ഇറാഖി സൈനികരെ ഐഎസ്ഐഎസ് തീവ്രവാദികള്‍ വകവരുത്തുകയും ചെയ്തു. ക്വയിം അതിര്‍ത്തി തീവ്രവാദികള്‍ പിടിച്ചത് ഇറാഖിലെ നൂരി അല്‍ മാലിക്കി സര്‍ക്കാരിന് കനത്ത തിരിച്ചടിയായിട്ടുണ്ട്.
അതിനിടെ ആയിരക്കണക്കിന് വരുന്ന ഷിയാ തീവ്രവാദി വിഭാഗമായ മെഹദ് ആര്‍മി ബാഗ്‌ദാദിലെ തെരുവുകളില്‍ പരേഡ് നടത്തി. ഷിയാ മുസ്ലീങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള മൊഖ്‌താദ അല്‍ സദറാണ് പരേഡിന് ആഹ്വാനം ചെയ്തത്. ഇറാക്ക് അധിനിവേശ കാലത്ത് അമേരിക്കയ്ക്കെതിരെ പോരാടിയതാണ് സദറിന്റെ സംഘം.
തീവ്രവാദികളെ തടയാനാവാത്തത് സര്‍ക്കാരിന്റെ കഴിവുകേടാണെന്ന് ഷിയാ വിഭാഗവും അമേരിക്കയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംഘര്‍ഷം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് രാജിവയ്ക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.