കർണാടകയിലെ ഹിജാബ് നിരോധനം, ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പാകിസ്ഥാൻ

അഭിറാം മനോഹർ| Last Updated: വ്യാഴം, 10 ഫെബ്രുവരി 2022 (19:37 IST)
കർണാടകയിലെ ഹിജാബ് നിരോധനം വിവാദമായതിന് പിന്നാലെ ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പാകിസ്ഥാൻ.ഹിജാബ് നിരോധനത്തിനെതിരായ ഹർജികളിൽ ഹൈക്കോടതി വിശാല ബെഞ്ച് ഇന്ന് വാദം കേൾക്കാനിരിക്കെയാണ് ഇന്ത്യന്‍ സ്ഥാനപതിയെ പാകിസ്ഥാൻ
വിളിച്ച് വരുത്തിയത്. വിദേശകാര്യ മന്ത്രാലയത്തിലെത്തിയ സ്ഥാനപതി കര്‍ണ്ണാടകയിലെ സ്ഥിതിവിശേഷങ്ങള്‍ പാക്ക് സര്‍ക്കാര്‍ പ്രതിനിധികളുമായി പങ്കുവച്ചു.

ഇന്ത്യയില്‍ മുസ്ലീകൾക്കെതിരായി നടക്കുന്ന മതപരമായ അസഹിഷ്ണുതയിലും വിവേചനത്തിലുമുള്ള
ആശങ്ക ഇന്ത്യൻ നയതന്ത്രജ്ഞനെ അറിയിച്ചതായി പാക്ക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കർണാടകയിൽ ഹിജാബിന്റെ പേരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ ഗവൺമെന്റ് തടയണമെന്നും സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ മതിയായ നടപടികൾ കൈക്കൊള്ളണമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :