aparna shaji|
Last Modified വ്യാഴം, 21 ഏപ്രില്‍ 2016 (17:56 IST)
രാജ്യത്ത് നിന്നും അഴിമതി തുടച്ച് നീക്കുന്നതിനായി 12 സൈനീകരെ
പാകിസ്താൻ പിരിച്ച് വിട്ടു. അഴിമതി ആരോപിക്കപ്പെട്ട പാക് സൈനീകരെയാണ് പിരിച്ച് വിട്ടതെന്ന് സൈനീക മേധാവി ജനറൽ റഹീൽ ഷെരീഫ് അറിയിച്ചു.
പാനമ രേഖയിലെ ചോർച്ചയെത്തുടർന്ന് പ്രതിസന്ധിയിലായിരുന്ന പാക് സൈന്യത്തിന് രാജ്യത്തിന്റെ സുരക്ഷിതത്വവും അഭിവൃദ്ധിയും നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേണൽ ജനറൽ ഒബൈദുള്ള ഖട്ടക്, ഒരു മേജർ ജനറൽ, നാല് കേണൽമാർ, ഒരു മേജർ, അഞ്ച് ബ്രിഗേഡിയർമാർ എന്നിവരെയാണ് അഴിമതി ആരോപണത്തെത്തുടർന്ന് ജോലിയിൽ നിന്നും പിരിച്ച് വിട്ടതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മൂന്നു മക്കളുടെ പേരും പനാമ രേഖകളിലുണ്ടായിരുന്നു. ഇതു പ്രതിപക്ഷം സര്‍ക്കാരിനെതിരെയുള്ള പ്രധാന ആയുധവുമാക്കിയിരുന്നു. ഇവരുള്‍പ്പെടെ 220 പാകിസ്താനികളാണ് നിലവിൽ പാനമ രേഖയിലുള്ളത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം