കോഹിനൂർ രത്നം ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രസർക്കാർ

കോഹിനൂര്‍ രത്‌നം ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്

ന്യൂഡല്‍ഹി, കോഹിനൂര്‍, സുപ്രീംകോടതി newdelhi, kohinoor, supreme court
ന്യൂഡല്‍ഹി| സജിത്ത്| Last Modified ബുധന്‍, 20 ഏപ്രില്‍ 2016 (07:53 IST)
കോഹിനൂര്‍ രത്‌നം ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍. കോഹിനൂർ‌ രത്നം ബ്രിട്ടൻ‌ ഇന്ത്യയിൽ നിന്നു മോഷ്ടിച്ചതോ പിടിച്ചെടുത്തതോ അല്ലെന്നും അതുകൊണ്ടുതന്നെ അതു തിരികെ വേണമെന്ന് അവകാശപ്പെടാൻ സാധിക്കില്ലെന്നുമായിരുന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ മലക്കംമറിച്ചില്‍.

കോഹിനൂര്‍ രത്‌നം ഉള്‍പ്പെടെ ബ്രിട്ടന്റെ കൈവശമുള്ള അമൂല്യമായ ഇന്ത്യന്‍ പുരാവസ്തുക്കള്‍ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ട് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കേയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സുപ്രീംകോടതിയിൽ സർക്കാർ പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

1849-ലാണ് മഹാരാജാ രഞ്ജിത് സിംഗില്‍ നിന്നും ഈസ്റ്റ് ഇന്ത്യാ കമ്പനി കോഹിനൂര്‍ സ്വന്തമാക്കുന്നത്. ആരെയും മോഹിപ്പിക്കുന്ന കോഹിനൂർ രത്നം ഇപ്പോൾ എലിസബത്ത് രാജ്ഞിയുടെ കിരീടത്തിന്റെ ഭാഗമാണ്. നിലവില്‍ നാല് രാജ്യങ്ങളാണ് ഈ രത്‌നത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ട് രംഗത്തുള്ളത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഒട്ടുമിക്കരത്നങ്ങളുടെയും വില നിശ്ചയിച്ചു കഴിഞ്ഞെങ്കിലും കോഹിനൂറിന്റെ യഥാർഥ മൂല്യം കണക്കാക്കാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :