ഇന്ത്യന്‍ നിര്‍മ്മിത സ്മാര്‍ട്ട്‌ഫോണ്‍ 'ക്രിയോ മാര്‍ക്ക് വണ്‍' 4ജി വിപണിയില്‍

ഇന്ത്യന്‍ നിര്‍മ്മിത ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിയോ മാര്‍ക്ക് വണ്‍ എന്ന 4ജി സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തി

ന്യൂഡല്‍ഹി, സ്മാര്‍ട്ട്‌ഫോണ്‍, ബംഗളുരു newdelhi, smartphone, bangaluru
ന്യൂഡല്‍ഹി| സജിത്ത്| Last Modified ബുധന്‍, 20 ഏപ്രില്‍ 2016 (10:10 IST)
ഇന്ത്യന്‍ നിര്‍മ്മിത ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിയോ മാര്‍ക്ക് വണ്‍ എന്ന 4ജി സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തി. ബംഗളുരുവിലെ കണ്‍സ്യൂമര്‍ ടെക്‌നോളജി കമ്പനിയായ ക്രിയോ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ഫ്യുവല്‍ ഒ എസില്‍ പ്രവര്‍ത്തിക്കുന്ന
'മാര്‍ക്ക് 1' ന് 19,999 രൂപയാണ് വില. ഫ്‌ലിപ്പ്കാര്‍ട്ടിലും www.creosense.com എന്ന കമ്പനി വെബ്‌സൈറ്റിലും ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാവും.

ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫോണ്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യമായി എന്‍ഗ്രേവിങ് സര്‍വ്വീസും ഒപ്പം സൗജന്യ ഫോണ്‍ കവറും കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഓരോ മാസവും ഫോണ്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുമെന്നും കമ്പനി ഉറപ്പ് നല്‍കുന്നു.

പുതുമയുള്ളതും ആകര്‍ഷകവുമായ ചില പ്രത്യേകതകള്‍ ഈ ഫ്യുവല്‍ ഒ എസ് ഫോണിനുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഫോണ്‍ നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുന്ന 'റിട്രീവര്‍' ആപ്ലിക്കേഷന്‍. 'സെന്‍സ്' എന്ന യൂണിവേഴ്‌സല്‍ ഫോണ്‍സെര്‍ച്ച് സംവിധാനവും 'എക്കോ' എന്ന ആന്‍സറിങ് മെഷീന്‍ സംവിധാനവും മാര്‍ക്ക് വണിന്റെ പ്രത്യേകതകളാണ്.

കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 യുടെ സംരക്ഷണമുള്ള 5.5 ഇഞ്ച് ക്വാഡ് എച്ച് ഡി ഡിസ്‌പ്ലെയാണ് ഫോണിലുള്ളത്. 21 മെഗാപിക്സല്‍ പിന്‍ക്യാമറയും. 8 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. കൂടാതെ, 1.95 GHz ട്രൂ ക്വാഡ് കോര്‍ ഹിലിയോ എക്സ്10 പ്രൊസസറാണ് മാര്‍ക്ക് വണ്ണിന് കരുത്തുപകരുക. 3100 എംഎഎച്ച് ബാറ്ററി, 3 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും ഫോണിന്റെ പ്രത്യേകതയാണ്‍. 128 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. കൂടാതെ ഡ്യുവല്‍ സിം സൗകര്യവും മാര്‍ക്ക് വണ്ണിന്റെ പ്രത്യേകതയാണ്‍.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :