'ഇന്ത്യയുടെ അണക്കെട്ട് മിസൈല്‍ കൊണ്ട് തകര്‍ക്കും'; ഭീഷണിയുമായി പാക്കിസ്ഥാന്‍ സൈനിക മേധാവി
ഒരു മെഴ്‌സിഡസ് വാഹനം പോലെയാണ് വരുന്നത്. എന്നാല്‍ പാക്കിസ്ഥാന്‍ വലിയൊരു ട്രക്ക് ആണെന്നും കൂട്ടിയിടിച്ചാല്‍ ആര്‍ക്കാണ് കൂടുതല്‍ നാശനഷ്ടമുണ്ടാകുകയെന്നും മുനീര്‍ ചോദിച്ചു
Pakistan Army Chief
ഇന്ത്യക്കെതിരെ ഭീഷണി മുഴക്കി പാക്കിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍. പാക്കിസ്ഥാന്റെ നിലനില്‍പ്പിനെതിരെ ഏതെങ്കിലും തരത്തില്‍ ഇന്ത്യ വെല്ലുവിളി ഉയര്‍ത്തിയാല്‍ ശക്തമായ ഭാഷയില്‍ തിരിച്ചടിക്കുമെന്നാണ് പാക്കിസ്ഥാന്‍ സൈനിക മേധാവിയുടെ ഭീഷണി. ഫ്‌ളോറിഡയില്‍ നടന്ന അത്താഴവിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
' ഞങ്ങള്‍ ആണവ ശക്തിയുള്ള രാജ്യമാണ്. ഞങ്ങള്‍ ഇല്ലാതാകുമെന്ന അവസ്ഥയിലേക്ക് എത്തിയാല്‍ ഈ ലോകത്തിന്റെ പകുതി ഭാഗവും ഞങ്ങള്‍ കൂടെ കൊണ്ടുപോകും. ഇന്ത്യ ഒരു അണക്കെട്ട് നിര്‍മിക്കാന്‍ വേണ്ടി ഞങ്ങള്‍ കാത്തിരിക്കും. അത് സംഭവിച്ചുകഴിഞ്ഞാല്‍ ഞങ്ങള്‍ പത്ത് മിസൈലുകള്‍ ഉപയോഗിച്ച് ആ അണക്കെട്ട് തകര്‍ക്കും. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ല. ഞങ്ങള്‍ക്കു മിസൈലുകള്‍ക്ക് ഒരു കുറവുമില്ല,' മുനീര്‍ പറഞ്ഞു.
ഒരു മെഴ്‌സിഡസ് വാഹനം പോലെയാണ് വരുന്നത്. എന്നാല്‍ പാക്കിസ്ഥാന്‍ വലിയൊരു ട്രക്ക് ആണെന്നും കൂട്ടിയിടിച്ചാല്‍ ആര്‍ക്കാണ് കൂടുതല്‍ നാശനഷ്ടമുണ്ടാകുകയെന്നും മുനീര്‍ ചോദിച്ചു. ' ഒരു ഹൈവേയിലൂടെ വരുന്ന ഫെറാറി വാഹനം പോലെ ഇന്ത്യ തിളങ്ങുന്നു. എന്നാല്‍ ചരല്‍ നിറച്ചുവരുന്ന വലിയൊരു ട്രക്കാണ് ഞങ്ങള്‍. ട്രക്ക് കാറില്‍ ഇടിച്ചാല്‍ ആരാണ് നശിക്കുകയെന്ന് അറിയാമല്ലോ?,' മുനീര്‍ പറഞ്ഞു.