ടി20 ലോകകപ്പ്: പാക് ബാറ്റിങ് ഉപദേശകനായി ഹെയ്ഡൻ വീണ്ടുമെത്തുന്നു

അഭിറാം മനോഹർ| Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (19:23 IST)
ഐസിസി ടി20 ലോകകപ്പിനുള്ള പാക് ടീമിൻ്റെ ഉപദേശകനായി ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡനെ നിയമിച്ചു. കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ടി20 ലോകകപ്പിലും ഹെയ്ഡൻ പാകിസ്ഥാൻ്റെ മെൻ്ററായിരുന്നു. ടീമിൽ മികച്ച താരങ്ങളുണ്ടെന്നും ലോകകപ്പിൽ മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്നും ഹെയ്ഡൻ വ്യക്തമാക്കി.

ഒക്ടോബർ 15ന് ബ്രിസ്ബെയ്നിലാകും ഹെയ്ഡൻ പാക് ടീമിനൊപ്പം ചേരുക. പാകിസ്ഥാനും ന്യൂസിലൻഡും ബംഗ്ലദേശും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്ക് ശേഷമാകും ടീമിനൊപ്പം ചേരുക. ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയാണ് പാകിസ്ഥാൻ്റെ ആദ്യ മത്സരം. ഒക്ടോബർ 23നാണ് ഇന്ത്യ-പാക് മത്സരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :