ലോകകപ്പിന് എത്രമാത്രം തയ്യാറായി എന്നത് ഉടനെ അറിയാം, ലോകകപ്പിന് മുൻപ് ഇന്ത്യയ്ക്ക് കരുത്തരുമായി ടി20 പരമ്പരകൾ

അഭിറാം മനോഹർ| Last Updated: വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (20:03 IST)
ടി20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീം എത്രമാത്രം ശക്തമെന്ന് വിലയിരുത്താൻ മത്സരപരമ്പരകൾ ഒരുങ്ങുന്നു. ലോകകപ്പിന് മുന്നോടിയായി കരുത്തരായ ഓസ്ട്രേലിയ,ദക്ഷിണാഫ്രിക്ക ടീമുകളുമായാണ് ഇന്ത്യ ടി20 പരമ്പരകൾ കളിക്കുക.

അതേസമയം പരിക്കേറ്റ രവീന്ദ്ര ജഡേജ ലോകകപ്പിൽ കളിക്കുമോ എന്ന കാര്യം വ്യക്തമല്ല. ജഡേജയ്ക്ക് ആറാഴ്ച വിശ്രമം വേണ്ടിവന്നേയ്ക്കുമെന്നാണ് റിപ്പോർട്ട്. കാൽമുട്ടിന് പരിക്കേറ്റ ജഡേജ സുഖം പ്രാപിച്ചുവരികയാണ്. പേസർ ജസ്പ്രീത് ബുമ്ര പരിക്ക് മാറി ലോകകപ്പിൽ കളിക്കുമെന്നാണ് കരുതുന്നത്.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ സെപ്റ്റംബര്‍ 15ന് മുമ്പ് പ്രഖ്യാപിക്കണമന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഓസ്ട്രേലിയ- ദക്ഷിണഫ്രിക്ക പരമ്പരയിൽ മികവ് കാട്ടിയാലും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താത്ത താരങ്ങൾക്ക് ടീമിൽ സ്ഥാനം നേടാനാവില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :