ചന്ദ്രനിലിറങ്ങിയ രണ്ടാമത്തെയാൾ എഡ്വിൻ ആൾഡ്രിന് 93-ാം പിറന്നാളിൽ വിവാഹം,

അഭിറാം മനോഹർ| Last Modified ഞായര്‍, 22 ജനുവരി 2023 (12:44 IST)
ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അമേരിക്കൻ ബഹിരാകാശൻ യാത്രികസംഘത്തിലെ രണ്ടാമനായ എഡ്വിൻ ആൾഡ്രിന് തൊണ്ണൂറ്റിമൂന്നാം വയസ്സിൽ വിവാഹം. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് എഡ്വിൻ ബുസ് ആൾഡ്രിൻ ഡോക്ടർ അങ്ക ഫൗറിനെ ജീവിതപങ്കാളിയാക്കിയത്. ലോസ് ആഞ്ജലസിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.

നേരത്തെ 3 തവണ വിവാഹിതനാകുകയും വിവാഹമോചനം നേടുകയും ചെയ്ത വ്യക്തിയാണ് ആൽഡ്രിൻ. അപ്പോളോ 11 ദൗത്യസഘത്തിലെ മൂന്നാംഗങ്ങളിൽ ജീവിച്ചിരിക്കുന്ന ബഹിരാകാശ യാത്രികനാണ് ആൾഡ്രിൻ. 1969ലായിരുന്നു ദൗത്യസംഘം ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :